അന്നമാചാര്യ ഭടിയാർ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നന്ദനന്ദന വേണുനാദ.

നന്ദനന്ദന വേണുനാദ വിനോദ
മുകുന്ദ കുന്ദ മന്ദഹാസ
ഗോവർദ്ധന ധാരാ

രാമ രാമ ഗോവിന്ദ ! രവി ചന്ദ്ര ലോചന
കാമ കാമ കലുഷ വികാര വിദൂര
ധാമ ധാമ വിഭവത് പ്രതാപ രുപ ധനുജ
നിർദുമ ധാമകരണ ചതുര ഭാവ ഭജ്ഞന (നന്ദ)

പരമ പരാത്പര പരമേശ്വര
വരദ വരദാമല വാസുദേവ
ചിര ചിര ഘനനഗ ശ്രീ വെങ്കടേശ്വര
നര ഹരിനാമ പന്നഗശയനാ (നന്ദ)

ഹേ! നന്ദനന്ദന! രാമ! ഗോവിന്ദ! രവി ചന്ദ്രന്മാർ കണ്ണുകളായിട്ടുള്ളവനേ! ഗോവർദ്ധന ധാരാ! കാമ കലുഷിത വികാരങ്ങൾക്ക് അതീതനായിട്ടുള്ളവനെ! പരമ പരാത്പര! പരമേശ്വര! വാസുദേവ! വെങ്കടേശ്വര ഹരേ! പന്നഗശയനാ! ഭഗവാനിൽ അചഞ്ചല വിശ്വാസമർപ്പിക്കുകയും ഭഗവാനായി എല്ലാം സമർപ്പിക്കുകയും ചെയ്യുന്നവർക്ക് മോക്ഷം ലഭിക്കുമെന്നത് ഉറപ്പായി വിശ്വസിക്കാവുന്ന വസ്തുതയത്രെ!

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നന്ദനന്ദന_വേണുനാദ&oldid=3101455" എന്ന താളിൽനിന്ന് ശേഖരിച്ചത്