ബാല തിരക്കഥ എഴുതി സംവിധാനം ചെയ്ത നന്ദ എന്ന തമിഴ് സിനിമ റിലീസായത് 2001 ലാണ്.സൂര്യ പ്രധാന വേഷത്തിൽ എത്തിയ ഈ സിനിമയിൽ രാജ് കിരൺ, ലൈല ,രാജശ്രീ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ കരുണാസിന്റെ ആദ്യത്തെ സിനിമയാണിത്. യുവൻ ശങ്കർ രാജ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ രത്നവേലു ആണ്. ഗണേഷ് രഘു,കാർത്തിക് രാധാകൃഷ്ണൻ,രാജൻ രാധാകൃഷ്ണൻ, വെങ്കി നാരായണൻ തുടങ്ങിയവരാണ് ഈ സിനിമയുടെ നിർമ്മാതാക്കൾ.2001 നവംബർ 14നാണ് ഈ ചിത്രം റിലീസ് ആയത്.

"https://ml.wikipedia.org/w/index.php?title=നന്ദ&oldid=3833171" എന്ന താളിൽനിന്ന് ശേഖരിച്ചത്