ക്രിമിയയിലെ ആദ്യ പ്രോസിക്യൂട്ടറാണ് നതാലിയ പൊക്ലോൻസ്‌കായ (ജനനം: 1980 മാർച്ച് 18). 2014 മാർച്ച് 11 മുതൽ മാർച്ച് 16 വരെ ഓട്ടോണമസ് റിപ്പബ്ലിക്ക് ഓഫ് ക്രീമിയയുടെ പ്രോസിക്യൂട്ടറായും പിന്നീട് 2014 മേയ് 2 മുതൽ 2016 ഒക്ടോബർ 6 വരെ ക്രീമിയൻ റിപ്പബ്ലിക്കിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു.

നതാലിയ പൊക്ലോൻസ്‌കായ
ക്രിമിയയുടെ പ്രോസിക്യൂട്ടർ
പദവിയിൽ
ഓഫീസിൽ
2014 - 2016
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-03-18) 18 മാർച്ച് 1980  (44 വയസ്സ്)
ക്രിമിയ
തൊഴിൽവക്കീർ, അറ്റോർണി ജനറൽ

പ്രശസ്തി തിരുത്തുക

 
നതാലിയയുടെ ചില കാർട്ടൂൺ ചിത്രങ്ങൾ

സൗന്ദര്യമാണ് ഇവരുടെ പ്രശസ്തിയിൽ പ്രധാന പങ്കുവച്ചത്. സ്ഥാനമേറ്റതിനു ശേഷം ഇവർ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിന്റെ വീഡിയോ ഇതിനകം വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു.[1] തുടർന്ന് ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും പിക്സിവിലേക്ക് ഇവരുടെ കാർട്ടൂൺ ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ടു. റെഡിറ്റ്, വികോണ്ടാക്ടെ, ക്വാറ പോലുള്ള സൈറ്റുകളിലും ഇവരെപ്പറ്റിയുള്ള വലിയ ചർച്ച നടക്കുകയുണ്ടായി.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-29. Retrieved 2014-03-29.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നതാലിയ_പൊക്ലോൻസ്‌കായ&oldid=3634961" എന്ന താളിൽനിന്ന് ശേഖരിച്ചത്