നതാലിയ ക്ലഫോർഡ് ബാർനി, പ്രവാസിയായി പാരീസിൽ ജീവിച്ച് ഒരു അമേരിക്കൻ നാടകകൃത്തും കവയിത്രിയും നോവലിസ്റ്റുമായിരുന്നു. 1876 ഒക്ടോബർ 31 ന് ആയിരുന്നു അവരുടെ ജനനം.

Natalie Clifford Barney
Natalie Clifford Barney, painted in 1896 by her mother Alice Pike Barney
Natalie Clifford Barney, painted in 1896 by her mother Alice Pike Barney
ജനനം(1876-10-31)ഒക്ടോബർ 31, 1876
Dayton, Ohio, United States
മരണംഫെബ്രുവരി 2, 1972(1972-02-02) (പ്രായം 95)
Paris, France
തൊഴിൽWriter and salonist
ദേശീയതAmerican
ബന്ധുക്കൾAlbert Clifford Barney (father)
Alice Pike Barney (mother)

ജീവിതരേഖ

തിരുത്തുക

1876 ൽ ഒഹിയോയിലെ ഡെയ്റ്റണിലാണിൽ ആൽബർട്ട് ക്ലിഫോർഡ് ബാർനി, ആലിസ് പൈക്ക് ബാർണി എന്നിവരുടെ മകളായി, നതാലിയ ക്ലിഫോർഡ് ജനിച്ചു.  നതാലിയയുടെ അച്ഛൻ ധനികനായ  ഇംഗ്ലീഷ് വംശജനായ ഒരു റെയിൽവേ കാർ നിർമ്മാതാവായിരുന്നു. നതാലിയയുടെ അമ്മ, ഫ്രഞ്ച്, ഡച്ച്, ജർമ്മൻ വംശത്തിലുള്ള ചിത്രകാരിയായ സ്ത്രീയായിരുന്നു. അമ്മവഴിയ്ക്കുള്ള മുത്തഛൻ ജൂതനായിരുന്നു.  നതാലിയയ്ക്ക് 5 വയസു പ്രായമുള്ളപ്പോൾ അവളുടെ കുടുംബം അവധിക്കാലം ആസ്വദിക്കുവാനായി ന്യൂയോർക്കിലെ ലോങ്ങ് ബീച്ച് ഹോട്ടലിൽ താമിസക്കുകയും അവിടെവച്ച്  ഐറിഷ് സാഹിത്യകാരനായ ഓസ്കാർ വൈൽഡിന്റെ പ്രഭാഷണം അദ്ദേഹത്തിന്റെ അമേരിക്കൻ ലക്ചർ ടൂറിനിടയിൽ കേൾക്കാനിടവരുകയും ചെയ്തിരുന്നു. വൈൽഡ് അവളെ എടുക്കുവാനാഞ്ഞപ്പോൾ അവൾ ഓടിപ്പോകുകയും പിന്തുർ എടുത്ത് അവളെ ലാളിക്കുകയും അവൾക്ക് ഒരു കഥ പറഞ്ഞുകൊടുക്കുകയും ചെയ്ത സംഭവമുണ്ടായി.  പിറ്റെ ദിവസം ബീച്ചിൽ വച്ച് നതാലിയയെയും അമ്മയെയും കണ്ടുമുട്ടുകയും ചിത്രകലയിലേയ്ക്കു കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിനും നതാലിയയ്ക്ക് സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കവാനുള്ള നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. പിൽക്കാലത്ത് കരോളസ്-ഡുറാൻ, ജെയിംസ് മക് നെയിൽ വിസ്റ്റ്ലർ എന്നിവരുടെ കീഴിൽ അവൾ പഠനം നടത്തിയിരുന്നു. അമ്മ ആലീസ പൈക്കിന്റെ അനേകം രചനകൾ ഇപ്പോഴും സ്മിത്സോണിയൻ അമേരിക്കൻ ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നതാലിയ_ക്ലിഫോർഡ്_ബാർനി&oldid=3177255" എന്ന താളിൽനിന്ന് ശേഖരിച്ചത്