പത്രപ്രവർത്തകൻ, കഥാകൃത്ത്


ജീവിതരേഖ

കൊല്ലം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമായ കൊച്ചുകലുങ്കാണ് നജീമിൻറെ സ്വദേശം. ചരിത്രത്തിൽ ബിരുദം (കേരള യൂണിവേഴ്സിറ്റി), പത്രപ്രവർത്തനത്തിൽ ഡിപ്ളോമ (ഇഗ്നോ). 22 വർഷമായി പത്രപ്രവർത്തന രംഗത്ത്. 18 വർഷമായി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളം പത്രപ്രവർത്തകനായി തുടരുന്നു. 'ഗൾഫ് മാധ്യമം’ റിയാദ് ബ്യൂറോ ലേഖകൻ. വിവിധ വിഷയങ്ങളിലെ ലേഖനങ്ങൾക്ക് പുറമെ അദ്ദേഹം കഥകളും എഴുതുന്നു. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലാണ് അദ്ദേഹത്തിന് പ്രത്യേക താൽപര്യം. പ്രവാസി പത്രപ്രവർത്തകനെന്ന നിലയിലുള്ള അനുഭവങ്ങൾ സമാഹരിച്ച് ‘കനൽ മനുഷ്യർ’[1] Archived 2020-09-27 at the Wayback Machine. എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ചിന്ത Archived 2020-09-29 at the Wayback Machine. പബ്ളിഷേഴ്സാണ് പ്രസാധകർ.

പുസ്തകം

‘കനൽ മനുഷ്യർ’, ചിന്ത പബ്ളിഷേഴ്സ്[1]

പുസ്തകത്തെ കുറിച്ച് പ്രസാധകരുടെ വാക്കുകൾ:

ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ഗൾഫ് എന്ന തൊഴിൽ സാഗരത്തിൽ എത്തിച്ചേരുന്ന മനുഷ്യ രുടെ പിടച്ചിലുകളാണ് നജിം കൊച്ചുകലുങ്ക് ഇവിടെ കോറിയിടുന്നത്. വേറൊരു ലോകം, വേറെ മനുഷ്യർ. എന്നിട്ടും മനുഷ്യരുടെ അകക്കടലുകളിൽ ഇരമ്പിയാർ ക്കുന്നത് ഒരേ ജീവിതത്തിരകളാണെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. ചെറിയൊരു വിങ്ങലോടെ മാത്രമേ ഈ പുസ്തകം വായിച്ചുതീർക്കാനാകൂ.

പുരസ്കാരങ്ങൾ

  • നന്മ സി.വി ശ്രീരാമൻ സ്മാരക കഥാപുരസ്കാരം (2018)
  • നവയുഗം കെ.സി പിള്ള പുരസ്കാരം (2018)
  • മാധ്യമ പ്രവർത്തനത്തിന് ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ സ്മാരക പുരസ്കാരം (2015)
  • ഫ്രണ്ട്സ് ക്രിയേഷൻസ് മീഡിയ എക്സലൻസ് അവാർഡ് (2015)
  • കേരള നദ്വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന സമ്മേളനം സാഹിത്യ പുരസ്കാരം (2014)
  • ജിദ്ദ സമീക്ഷ കഥാ സമ്മാനം (2014)
  • അബൂദാബി മലയാളി സമാജം കഥാപുരസ്കാരം (2014)
  • കെ.എം.സി.സി റിയാദ് സമ്മാനം (2014) എന്നിവ ലഭിച്ചിട്ടുണ്ട്
  • പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാർഡ് (2013)
  • കൂട്ടം സാഹിത്യ പുരസ്കാരം (2012)
  • സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സമ്മാനം (2008)
  • പുരോഗമന കലാസാഹിത്യ സംഘം പ്രവാസി സമ്മാനം (2007)
  • മാസ് ജീസാൻ സമ്മാനം (2006)
  • സോളിഡാരിറ്റി കഥാസമ്മാനം (2005)
  • ദുബൈ കൈരളി കലാകേന്ദ്രം സാഹിത്യ സമ്മാനം (2004)
  • ചെറുകഥക്ക് ദല കൊച്ചുബാവ പുരസ്കാരം (2003)
  • പെരുമ്പാവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സാഹിത്യ പുരസ്കാരം (2003)
  • റിയാദ് കേളി അവാർഡ് (2001)
  • മഹാസിൻ മലയാളി സമാജം സമ്മാനം (2001)
  • ലേഖനത്തിന് ടിപ്പു സുൽത്താൻ സ്മാരക സമിതി സമ്മാനം (1999)
  • കവിതക്ക് കേരള കൗമുദി റീഡേഴ്സ് ക്ളബ് കൊല്ലം ജില്ല കമ്മിറ്റി സമ്മാനം (1994)

അവലംബം

  1. "നജിം കൊച്ചുകലുങ്ക് | ചിന്ത പബ്ലിഷേഴ്സ്". Archived from the original on 2020-09-29. Retrieved 2020-08-23.
  1. https://www.facebook.com/bluepencile/,
  2. http://fidhel.blogspot.com/
  3. https://www.facebook.com/kochukalunk
  4. https://www.madhyamam.com/author/%E0%B4%A8%E0%B4%9C%E0%B4%BF%E0%B4%82-%E0%B4%95%E0%B5%86%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D Archived 2020-03-31 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നജിം_കൊച്ചുകലുങ്ക്&oldid=4108908" എന്ന താളിൽനിന്ന് ശേഖരിച്ചത്