നകുണ്ടെ ദേശീയോദ്യാനം
പരഗ്വേയിലെ അൾട്ടോ പരാനായിലെ നകുണ്ടെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നകുണ്ടെ ദേശീയോദ്യാനം. അക്ഷാംശം 26°03’ നും രേഖാംശം 54°42’ നും ഇടയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 20 ചതുരശ്ര കിലോമീറ്ററാണ്. 35 മുതൽ 40 മീറ്റർവരെ ഉയരവും 110 മീറ്റർ വീതിയുമുള്ള സാൾട്ടോ നകുണ്ടേ എന്ന വെള്ളച്ചാട്ടം ഈ ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു.[1]
ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. വർഷത്തിൽ ശരാശരി 1,500 മുതൽ 1,700 മില്ലീമീറ്റർവരെ മഴ ലഭിക്കുന്നു. ഇവിടുത്തെ ശരാശരി താപനില 21.5 ഡിഗ്രി സെൽഷ്യസാണ്. വടക്കേ പ്രവിശ്യയിൽ നിന്നുള്ള പ്രബലമായ കാറ്റ്, ബ്രസീലിയൻ മഴക്കാടുകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയെല്ലാം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "Nacunday Falls (Salto Ñacunday)". Wondermondo.