ഹാരപ്പൻ-മോഹൻജൊദാരോ സംസ്‌ക്കാരത്തിന്റെ നിരവധി അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രദേശമാണ് ധോളാവീര. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിരവധി നിർമ്മിതികൾ ഇവിടെ കാണപ്പെടുന്നു. ധോളാവീരയിൽ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ഉദ്ഖനനത്തിൽ കണ്ടെടുക്കപ്പെട്ട വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. [1]

Dholavira
ધોળાવીરા (in Gujarati)
ധോളാവീര is located in India
ധോളാവീര
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംKutch District, Gujarat, India
Coordinates23°53′10″N 70°13′0″E / 23.88611°N 70.21667°E / 23.88611; 70.21667
തരംSettlement
നീളം771 മീ (2,530 അടി)
വീതി617 മീ (2,024 അടി)
വിസ്തീർണ്ണം100 ഹെ (250 ഏക്കർ)
History
കാലഘട്ടങ്ങൾHarappan 2 to Harappan 5
സംസ്കാരങ്ങൾIndus Valley Civilization
Site notes
Excavation dates1990–present
ConditionRuined
OwnershipPublic
Public accessYes

ചരിത്രം

തിരുത്തുക

1967-68 കാലത്താണ് ഈ ഹാരപ്പൻ സൈറ്റ് ചരിത്രഗവേഷകർ കണ്ടെത്തി ഉദ്ഖനനം നടത്തുന്നത്. ജെ.പി.ജോഷി എന്ന ചരിത്ര ഗവേഷകന്റെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയാണ് ഇവിടെ ഉദ്ഖനനം നടത്തിയത്. ജലസേചനത്തിനായി ഹാരപ്പൻ കാലത്തെ ജനത സ്വീകരിച്ച രീതിയും പല ഘട്ടങ്ങളായുള്ള പുരകളും കമാനങ്ങളും കിണറും ചവിട്ടുപടികളും മുതൽ കളികളിലേർപ്പെടാനായുള്ള സ്റ്റേഡിയം ഉൾപ്പെടെ നിർമ്മിച്ചതിന്റെ ശിഷ്ടരൂപം ഇവിടെയുണ്ട്. കച്ച് ജില്ലയിലെ ബച്ചാവു താലൂക്കിലാണ് ധോളാവീര. മൻഹർ, മാൻസർ എന്നീ രണ്ട് പുരാതന നദികളുടെ കരയിലായാണ് അൽപ്പം ഉയർന്ന് ഈ പ്രദേശം.

  1. Kenoyer & Heuston, Jonathan Mark & Kimberley (2005). The Ancient South Asian World. New York: Oxford University Press. p. 55. ISBN 9780195222432.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധോളാവീര&oldid=3797834" എന്ന താളിൽനിന്ന് ശേഖരിച്ചത്