ധോണി, പാലക്കാട്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. പ്രശസ്തമായ ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
ധോണി വെള്ളച്ചാട്ടം
തിരുത്തുകസംരക്ഷിത വനമേഖയ്ക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകDhoni, Palakkad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കേരള ട്രാവൽ പാൽ വെബ്സൈറ്റ് Archived 2012-10-30 at the Wayback Machine.