ധീരയായ പെൺകുട്ടി
ക്രിസ്റ്റെൻ വിസ്ബാൽ നിർമ്മിച്ച വെങ്കല പ്രതിമയാണ് 'ധീരയായ പെൺകുട്ടി'. ന്യൂയോർക്കിലെ വോൾ സ്ട്രീറ്റിലെ പ്രസിദ്ധമായ കാളക്കൂറ്റന്റെ പ്രതിമയെ പേടിയേതുമില്ലാതെ നോക്കിനിൽക്കുന്ന രീതിയിലാണ് പെൺകുട്ടിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.[2] 2017 ലെ വനിതാ ദിനത്തിന്റെ തലേന്നാണ് ഇത് സ്ഥാപിച്ചത്.[3] 1.21 മീറ്റർ ഉയരമുള്ളതാണ് ഈ പ്രതിമ. ലിംഗ അസമത്വം, കോർപ്പറേറ്റ് ലോകത്തെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം എന്നിവയിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഇവിടെ ഈ പ്രതിമ സ്ഥാപിച്ചത്.[4] ഒരു ഇൻഡക്സ് ഫണ്ടിന്റെ പ്രചരണാർത്ഥമാണ് ഇത് സ്ഥാപിച്ചത്.
Fearless Girl | |
---|---|
പ്രമാണം:Fearless Girl sculpture by Kristen Visbal.jpg | |
കലാകാരൻ | Kristen Visbal |
Medium | Bronze sculpture |
അളവുകൾ | 50 inches (130 സെ.മീ) tall[1] |
Weight | 250 pound (110 കി.ഗ്രാം) |
സ്ഥാനം | New York City, New York, U.S. |
40°42′24″N 74°00′39″W / 40.7067°N 74.0109°W | |
ഉടമ | State Street Global Advisors |
ഒരു മാസത്തേക്ക് അനുമതി നൽകി സ്ഥാപിച്ച പ്രതിമ 2018 വനിതാദിനം വരെ അവിടെ നിൽക്കട്ടെയെന്ന് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ ഉത്തരവിട്ടിരുന്നു. ഇതിനായി നിരവധി പേർ ഒപ്പ് ശേഖരണവും നടത്തി.[5][6][7]
വിമർശനം
തിരുത്തുകകോർപ്പറേറ്റ് ഫെമിനിസത്തിന്റെ ഭാഗമാണിതെന്ന് ഒരു വിഭാഗം സ്ത്രീകൾ വിമർശനമുന്നയിച്ചിരുന്നു.[8][9][10]
1987-ലെ വിപണിത്തകർച്ചയിൽനിന്ന് കരകയറിയ അമേരിക്കൻ ജനതയുടെ കരുത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായാണ് 1989-ൽ വോൾസ്ട്രീറ്റിൽ കാളക്കൂറ്റന്റെ പ്രതിമ സ്ഥാപിച്ചത്. ഇതിന്റെ ശില്പിയായ ഇറ്റാലിൻ കലാകാരൻ ആർതുറോ ഡി മൊഡിച്ച ഇത് പരസ്യ തന്ത്രം മാത്രമാണെന്ന് വിമർശിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Dobnik
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Schwedel, Heather (March 7, 2017). "A Bronze Little Girl Has Arrived to Face Down the Wall Street Bull. This Should Go Well". Slate. Retrieved March 7, 2017.
- ↑ Wiener-Bronner, Danielle (March 7, 2017). "Why a defiant girl is staring down the Wall Street bull". CNNMoney. Retrieved March 7, 2017.
- ↑ Dutram, Eric (2017-03-27). "The 'Fearless Girl' Statue Isn't a Symbol, It Is an Advertisement". NASDAQ.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-28.
- ↑ Revesz, Rachel (March 9, 2017). "Campaign launches to make 'Fearless Girl' statue on Wall Street permanent". The Independent. Retrieved March 10, 2017.
- ↑ Bisaria, Anjali (10 March 2017). "People Have Now Launched A Campaign To Make The 'Fearless Girl' Statue Permanent At Wall Street". IndiaTimes. Retrieved 10 March 2017.
- ↑ Stack, Liam (27 March 2017). "'Fearless Girl' Statue to Stay in Financial District (for Now)". The New York Times. Retrieved 2017-03-28.
- ↑ The Sculpture of a “Fearless Girl” on Wall Street Is Fake Corporate Feminism.
- ↑ The 'Fearless Girl' statue sums up what's wrong with feminism today.
- ↑ Bovy, Phoebe Maltz (March 14, 2017). "'Fearless Girl' Statue Not The Feminist Icon We Need". The Sisterhood. Retrieved 2017-03-27.