എസ് എഫ് ഐ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റും , അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ആയ ഒരു വിദ്യാർത്ഥി നേതാവ് ആണ്  ധിപ്സിത ധർ. 2015-16 വർഷത്തിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന  ഈ എം ഫിൽ ബിരുദ വിദ്യാർത്ഥിനി  കോളേജ് യുണിയൻ  കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു [1],[2].  2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയതയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദ്നെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നയിച്ച പ്രക്ഷോഭ ങ്ങളുടെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു [3] . നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകി [4] .

ധിപ്സിത ധർ
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംM Phil

സമരമുഖങ്ങളിൽ ധിപ്സിതയുടെ ഉറച്ച ശബ്ദത്തിലുള്ള മുദ്രാവാക്യം വിളികൾ ശ്രദ്ധേയമാണ്[5] ,

  1. "ധിപ്സിത ധർ -". www.aapkatimes.com. Archived from the original on 2019-04-14. Retrieved 2019-04-14.
  2. "ധിപ്സിത ധർ -". timesofindia.indiatimes.com.
  3. "സ്റ്റാൻഡ് വിത്ത് JNU മാർച്ചിൽ മുദ്രാവാക്യം വിളിക്കുന്ന ധിപ്സിത -". www.youtube.com.
  4. "സ്റ്റുഡന്റസ് ചലോദില്ലി; ഡൽഹിയെ ഇളക്കിമറിച്ച് മോദിസർക്കാരിന്റെ വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ ഇടത് വിദ്യാർഥിപ്രസ്ഥാനങ്ങളുടെ പാർലിമെന്റ് മാർച്ച് -". www.kazhchavattam.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ഡൽഹിയിൽ നടന്ന കിസാൻ മുക്തി മാർച്ചിന് അഭിവാദ്യം അർപ്പിച്ചു ധിപ്സിത മുദ്രാവാക്യം വിളിക്കുന്നു -". www.youtube.com.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധിപ്സിത_ധർ&oldid=3660533" എന്ന താളിൽനിന്ന് ശേഖരിച്ചത്