ധാര (ഹൈന്ദവം)
(ധാര (ക്ഷേത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവക്ഷേത്രത്തിൽ മാത്രമെ ധാര പതിവുള്ളു. ശിവലിംഗത്തിനു മുകളിൽ ധാരാപാത്രം ഉണ്ടാവും. മൂന്നു ദർഭകൾ കൂട്ടിപ്പിരിച്ച് അതിനു നടുവിലുള്ള ദ്വാരത്തിൽ കൂടേ ശിവലിംഗത്തിൽ തൊടുന്ന പോലെ വയ്ക്കുന്നു. ധാരാപാത്രത്തിൽ ശുദ്ധജലം നിറച്ച് ജലം ഒഴുകുമ്പോൾ, നിവർന്നു നിന്ന്, ധാരാപാത്രത്തിൽ പിറ്റിപ്പിച്ചിട്ടുള്ള ദർഭയിൽ രണ്ടുകൈകൊണ്ടും പിടിച്ച് ശൈവമന്ത്രങ്ങൾ ജപിക്കുന്നു. ഇത് ജലം തീരുന്നതു വരെ ചെയ്യുന്നു.
മഹാരോഗ പരിഹാരത്തിനാണ് ഇത് ചെയ്യുന്നത്.
അവലംബം
തിരുത്തുകപേജ് 126, ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നീലകണ്ഠൻ നമ്പൂതിരി – ദേവി ബുക്സ്റ്റാൾ