ഫ്യൂസ്

(ധമസൂത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു വൈദ്യുതപരിപഥത്തിൽ, ക്രമാതീതമായി വൈദ്യുതപ്രവാഹം ഉണ്ടായാൽ, അതു തടയുന്നതിന് ഉപയോഗിക്കുന്ന ഒരു ലഘു ഉപകരണമാണ് ഫ്യൂസ് (ധമസൂത്രം). പരിപഥത്തിലെ പ്രവാഹം അതിലെ വാഹികൾക്കു താങ്ങാവുന്നതിലധികമായാൽ, പരിപഥത്തിൽ ഘടിപ്പിച്ചിട്ടുള്ള ‍ഫ്യൂസ് വയർ ഉരുകി പരിപഥം വിഛേദിക്കപ്പെടുകയും അതുകൊണ്ട് പ്രവാഹം നിലക്കുകയും ചെയ്യുന്നു. അനുവദനീയമായ പ്രവാഹം മാത്രം താങ്ങാൻ ശേഷിയുള്ളതും പെട്ടെന്ന് ഉരുകുന്നതുമായ സവിശേഷലോഹക്കൂട്ടുകൊണ്ടു നിർമ്മിച്ച ഒരു നേരിയ കമ്പിയാണ് ഫ്യൂസ് വയർ.

200 A Industrial fuse. 80 kA breaking capacity.

വിവിധ ആവശ്യങ്ങൾക്കായി, പലതരത്തിലുള്ള ഫ്യൂസ് യൂണിറ്റുകൾ ഉപയോഗിച്ചുവരുന്നു. ഗാർഹികവൈദ്യുതപഥങ്ങളിൽ, സാധാരണ ഒരു വെളുത്ത പിഞ്ഞാണം (Porcelain) കൊണ്ടുണ്ടാക്കിയ ഒരു സൂത്രവാഹിയും (Fuse Carrier) അതിലുറപ്പിച്ച നേർത്ത കൂട്ടുലോഹക്കമ്പിയും അതുറപ്പിയ്കാനുള്ള ഒരു ആധാരവും ചേർന്നതാണ് ഫ്യൂസ് യൂണിറ്റ്. ഇത്തരം ഫ്യൂസ് യൂണിറ്റുകൾ, ഫ്യൂസുരുകിക്കഴിഞ്ഞാലും അവ വീണ്ടും കെട്ടിയുറപ്പിച്ച്, തുടരെത്തുടരെ ഉപയോഗിക്കാൻ കഴിയും. എന്നാൽ ഉന്നതമർദ്ദത്തിലും (High Voltage) മറ്റും ഉപയോഗിക്കുന്ന ചില അതിഭേദസൂത്രങ്ങൾ (High Rupture Capacity Fuses), (ചിത്രം കാണുക) ഇപ്രകാരം വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

"https://ml.wikipedia.org/w/index.php?title=ഫ്യൂസ്&oldid=719743" എന്ന താളിൽനിന്ന് ശേഖരിച്ചത്