ധന്യ രാമൻ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
മാതൃകാപരമായ സാമൂഹ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ യുവ വ്യക്തിത്വമാണ് ധന്യ രാമൻ (Eng: Dhanya Raman). പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിലെ ആദിവാസി - ദളിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി[1].പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ ദുരിതജീവിതവും അവരുടെമേലുള്ള അസംഖ്യം ചൂഷണങ്ങളും അവഗണനയും അതിക്രമണങ്ങളും കണ്ടെത്തി പരിഹാരത്തിനായി സമര പരിപാടികളും നിയമ പോരാട്ടവും നടത്തിവരുന്ന ഊർജസ്വലയായ പ്രവർത്തക l[2].പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച സർക്കാർ പദ്ധതികളിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടി അഴിമതിക്കെതിരേ നിരന്തരമായ നിയമപോരാട്ടം നടത്തിക്കൊണ്ട് സമഹ്യനീതി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ധന്യ രാമൻ[3].ദളിത് നേതാവും സാമൂഹ്യപ്രവർത്തകനുമായ പീ .കെ. രമന്റെയും യശോധയുടേയും മകളായി 1982 ൽ കാസർകോട് ജില്ലയിലെ കള്ളാ൪ എന്ന ഗ്രാമത്തിൽ ജനിച്ച ധന്യ രാമൻ കാസർകോട് രാജപുരം ഹോളി ഫാമിലി സ്കൂൾ, കാഞ്ഞങ്ങാട് നെഹറു കോളേജ് എന്നിവിടങ്ങളില്നി ന്നും സ്കൂൾ പ്രീഡിഗ്രി വിദ്യാഭ്യാസം പൂ൪ത്തിയാക്കി. തുടർന്ന് കണ്ണൂ൪ നിർമ്മലഗിരി കോളേജിൽനിന്നും ബിരുദം നേടി.
അവലംബം
തിരുത്തുക- ↑ http://twocircles.net/2016apr08/1460092104.html
- ↑ http://www.marunadanmalayali.com/news/special-report/life-story-of-dalit-activist-dhanya-raman-40596
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2017-01-21.