ധന്യാരാജ്
മലയാളത്തിലെ ഒരു ചെറുകഥാകൃത്താണു് ധന്യാരാജ്. മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പച്ചയുടെ ആൽബം എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു[1][2].
ജീവിതരേഖ
തിരുത്തുക1982-ൽ കൊല്ലം ജില്ലയിലെ പത്തനാപുരത്ത് എൻ.ശിവരാജന്റെയും, പി.കെ. രാധമ്മയുടെയും മകളായി ജനിച്ചു. ഉദുമ ഗവൺമെന്റ് ഹൈസ്കൂൾ, ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂൾ, കാസർഗോഡ് ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.
കൃതികൾ
തിരുത്തുകചെറുകഥാസമാഹാരങ്ങൾ
തിരുത്തുക- ന്യൂവുമൺ ബ്യൂട്ടി സെന്റർ
- വാരാന്ത്യജീവിതം
- പച്ചയുടെ ആൽബം
പുരസ്കാരങ്ങൾ
തിരുത്തുക- മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയ ചെറുകഥാ പുരസ്കാരം
- മലയാള മനോരമ ചെറുകഥാ പുരസ്കാരം
- വനിതാ കഥാപുരസ്കാരം
- കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരം
- മുട്ടത്തുവർക്കി കലാലയ കഥാപുരസ്കാരം
- ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് - കേരള സാഹിത്യ അക്കാദമി - 2011
അവലംബം
തിരുത്തുക- ↑ "സുഭാഷ് ചന്ദ്രനും കുരീപ്പുഴയ്ക്കും യു.കെ.കുമാരനും അക്കാദമിഅവാർഡ്". മാതൃഭൂമി. Archived from the original on 2012-08-01. Retrieved 1 ഓഗസ്ത് 2012.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf