ധനോൾട്ടി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

30°27′N 78°15′E / 30.45°N 78.25°E / 30.45; 78.25

ധനോൾട്ടി
Map of India showing location of Uttarakhand
Location of ധനോൾട്ടി
ധനോൾട്ടി
Location of ധനോൾട്ടി
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Tehri Garhwal
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,988 m (6,522 ft)
കോഡുകൾ
Footnotes

ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ തെഹ്‌റി ഗഡ്‌വാൽ ജില്ലയിലെ ഒരു നിയമസഭ മണ്ഡലവും ഒരു പ്രധാന മലമ്പ്രദേശവുമാണ് ധനോൾട്ടി. [1] പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മസ്സൂരി ഇവിടെ നിന്നും 24 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ചംബയിൽ നിന്നും 29 കി.മി ദൂരത്തിലും സ്ഥിതി ചെയ്യുന്നു. [2].

ധനോൾട്ടി സമുദ്രനിരപ്പിൽ നിന്നും 1987 മി. ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [3] ഇവിടം ധാരാളം ഓക്ക് , അഗരി മരങ്ങളാൽ നിറഞ്ഞു നിൽക്കുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ധനോൾട്ടി സ്ഥിതി ചെയ്യുന്നത് 30°27′N 78°15′E / 30.45°N 78.25°E / 30.45; 78.25 അക്ഷാംശ രേഖാംശത്തിലാണ്. [4] സമുദ്ര നിരപ്പിൽ നിന്നും 1,988 metres (6,522 feet) ഉയരത്തിലാണ് ധനോൾട്ടി സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ

തിരുത്തുക

വേനൽക്കാല താപനില ഇവിടുത്തെ 31° C മുതൽ 7.5° C വരെ വ്യത്യാസപ്പെടുന്നു. മഞ്ഞുകാല താപനില 7° C മുതൽ 1° C വരെ താഴുന്നു.

പ്രധാന ആകർഷണങ്ങൾ

തിരുത്തുക
 
സുർഖണ്ട ദേവി മന്ദിർ
  • സുർഖണ്ട ദേവി മന്ദിർ - ധനോൾട്ടിയിൽ നിന്ന് 8 കി.മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലം ഇവിടുത്തെ ഗംഗ ദസറക്ക് വളരെ പ്രസിദ്ധമാണ്.
  • ആലൂ ഖേത് (Potato Farm - ഉരുളകിഴങ്ങ് പാടം )– ഇത് ഒരു സർക്കാർ അധീനതയിലുള്ള ഒരു ഉരുളകിഴങ്ങ് പാടമാണ്. മനോഹരമായ ഒരു ദൃശ്യം ഇവിടെ നിന്നാൽ കാണാം.

എത്തിച്ചേരാൻ

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധനോൾട്ടി&oldid=3654759" എന്ന താളിൽനിന്ന് ശേഖരിച്ചത്