ധനജ്ഞയൻ
ജൈനകവിയായിരുന്ന ധനഞ്ജയൻ ഏ.ഡി പത്താം ശതകത്തിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.ആദ്യകാല ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. മാൾവായിലെ മുൻജ എന്ന രാജാവിനെ ആശ്രയിച്ചു ജീവിച്ചിരുന്നു എന്നു പരാമർശമുണ്ട്. ധനഞ്ജയന്റെ പ്രധാന കൃതി 'ദശരൂപ'മാണ്.300 കാരികകൾ അടങ്ങിയ ദശരൂപത്തിനു 4 ഭാഗങ്ങൾ ഉണ്ട്.നാടകരൂപങ്ങളെ പത്തുതരത്തിൽ വിഭജിച്ച് അവയെ വ്യാഖ്യാനിയ്ക്കുന്ന കൃതിയാണിത്.[1].ധനികൻ എന്ന സഹോദരൻ ദശരൂപത്തിനു ദശരൂപാവലോകനം എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്. എന്നാൽ ഇതു ധനഞ്ജയൻ തന്നെയാനെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മറ്റുകൃതികൾ
തിരുത്തുക- നാമമാല
- നിഘണ്ടുസമയ
അവലംബം
തിരുത്തുക- ↑ Datta, Amaresh (1988). "Encyclopaedia of Indian Literature: Devraj to Jyoti" (in ഇംഗ്ലീഷ്). Sahitya Akademi.