ദ വാ ഡിൻസി കോഡ്
ന്യു യോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ദ ഡാവിഞ്ചി കോഡിന്റെ പാരഡിയായി പുറത്തിറങ്ങിയ ഒരു നോവലാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി.ബ്രിട്ടീഷ് നിരൂപകനും നോവലിസ്റ്റുമായ ആഡം റോബർട്ട്സ് ഡോൺ ബ്രൈൻ (ഡാൻ ബ്രൗൺ എന്ന പേരിന്റെ പാരഡി) എന്ന തൂലികാനാമത്തിൽ എഴുതിയ നോവലാണ് 'ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി'.ഇൗ നോവലിലെ പല കഥാപാത്രങ്ങളും ദ ഡാവിഞ്ചി കോഡിലെ പ്രശസ്തരായ ചില കഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്നു;സോഫി നുഡുവു(സോഫി നേവേ),റോബർട്ട് ഡാങ്ക്ലൻ(റോബർട്ട് ലാങ്ഡൺ),കർവ് ടാഷ്(ബെസു ഫാഷെ) തുടങ്ങിയ പേരുകൾ ഉദാഹരണം.
കഥ
തിരുത്തുകഏകദേശം ദ ഡാവിഞ്ചി കോഡിന് സമാനമായ കഥയാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലും.ഇവ തമ്മിലുളള വെത്യാസം ഇതിലെ കഥാപാത്രങ്ങൾ അന്വേഷിക്കുന്നത് തിരുകാസയുടെ സ്ഥാനത്ത് ഒരു കോഡ് മത്സ്യത്തെയാണ് എന്നതാണ്.അതു മാറ്റിനിർത്തിയാൽ ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലെ കഥാസന്ദർഭങ്ങളും ദ ഡാവിഞ്ചി കോഡിലെ കഥാസന്ദർഭങ്ങളും ഏകദേശം സമാനമാണ്.
അവലംബം
തിരുത്തുക- Locus Mag: Books, Listed by Author - "Roberts, ARRR"