അലക്സാണ്ടർ പോപ്പ് എഴുതിയ ആക്ഷേപഹാസ്യ രചനയാണ് ദി റേപ്പ് ഓഫ് ലോക്ക്[1]. വീരസാഹസികഗാഥകളേയും ഐതിഹാസിക പ്രമേയങ്ങളേയും അവയിലെ നായികാ-നായകന്മാരേയും പരിഹസിച്ചെഴുതപ്പെടുന്ന ഹാസ്യാനുകരണകൃതികളെ വിശേഷിപ്പിക്കുന്ന പദമാണ് ബർളെസ്ക്[2]. ബർ‌ലസ്ക് എന്താണെന്ന് വിശദീകരിക്കാൻ സാധാരണമായി ഉദ്ധരിക്കപ്പെടുന്ന ഉദാഹരണങ്ങളിലൊന്നാണ് ഈ രചന. ലിന്റോട്ടിന്റെ "മിസെല്ലേനിയസ് പോയംസ് ആന്റ് ട്രാൻസിലേഷൻസ്" എന്ന മാസികയിൽ (മെയ് 1712) ഈ കവിത രണ്ട് ഖണ്ഡങ്ങളായി (334 വരികൾ) കവിയുടെ പേരില്ലാതെ പ്രസിദ്ധീകരിച്ചു. തുടർന്ന് 1714 മാർച്ചിൽ പോപ്പ് എഴുതിയത് എന്ന കുറിപ്പോടെ അഞ്ച് ഖണ്ഡങ്ങളും ആറു സ്കെച്ചുകളുമടങ്ങിയ പുതിയ പതിപ്പായും (794 വരികൾ) പ്രസിദ്ധീകരിച്ചു. ആദ്യ നാല് ദിവസത്തിനുള്ളിൽ ഇത് മൂവായിരത്തിലധികം കോപ്പികൾ വിറ്റതായി പോപ്പ് ആത്മപ്രശംസയും നടത്തി.[3] 1717-ൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ അവസാന രൂപത്തിൽ നർമബോധത്തെപ്പറ്റിയുള്ള ക്ലാരിസയുടെ പ്രസംഗവും ഉൾക്കൊള്ളിച്ചിരുന്നു. ഈ കവിത മറ്റനവധി യൂറോപ്യൻ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടതു കാരണം ഹാസ്യാനുകരണ- ആക്ഷേപഹാസ്യ രചനകൾക്ക് യൂറോപ്പിൽ ജനപ്രീതി വർദ്ധിച്ചു.

Arabella Fermor, a 19th-century print after Sir Peter Lely's portrait of her
  1. Text online Archived 2016-10-09 at the Wayback Machine. from Adelaide University
  2. "Cambridge English Dictionary". dictionary.cambridge.org. Retrieved 2019-09-22.
  3. Sherburn, G., Eed. Correspondence of Alexander Pope, Oxford University Press, 1956, I, 201.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_റേപ്_ഓഫ്_ദ_ലോക്ക്&oldid=3776620" എന്ന താളിൽനിന്ന് ശേഖരിച്ചത്