ദ യങ് ഷെഫേർഡെസ്
വില്ല്യം-അഡോൾഫ് ബൂഗ്വേറോയുടേ 1885-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ യങ് ഷെഫേർഡെസ്. ഇപ്പോൾ സാൻ ഡിയാഗോ മ്യൂസിയം ഓഫ് ആർട്ടിൻറെ ഉടമസ്ഥതയിൽ ആണ് ഈ ചിത്രം. കർഷകരുടെ വസ്ത്രത്തിൽ നഗ്നപാദയായ ഒരു യുവതിയെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തിരിഞ്ഞുനിൽക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും മുഖം പെട്ടെന്നൊരു ദൃശ്യം കണ്ടതുപോലെ കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്നു. പുറകുവശത്ത് ചേർത്തു പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ ഒരു ചെടിയും പിടിച്ചിരിക്കുന്നു. ദ ഷെഫേർഡെസ് (The Shepherdess) എന്ന ചിത്രവുമായി ഈ ചിത്രം വളരെയധികം സാമ്യം പുലർത്തുന്നു. ഈ ചിത്രത്തിലെ നൊസ്റ്റാൾജിക് ഉള്ളടക്കം അടിസ്ഥാനമാക്കി യൂറോപ്പിലെയും അമേരിക്കയിലെയും കലാകാരന്മാർ ഇതിൻറെ സമാനമായ ചിത്രങ്ങൾ ശേഖരിച്ചു.[1] അത്തരം രചനകളിൽ കലാകാരൻ പലതരം ഭാവനകളും ഭാവപ്രകടനങ്ങളും ചിത്രീകരിച്ചു. ഈ ചിത്രത്തിൽ പെൺകുട്ടിയുടെ സൗമ്യമായ ജിജ്ഞാസയെ ചിത്രീകരിച്ചിരിക്കുന്നു.[2]
The Young Shepherdess | |
---|---|
French: La jeune bergère | |
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1885 |
അളവുകൾ | 157.5 cm × 72.4 cm (62.0 ഇഞ്ച് × 28.5 ഇഞ്ച്) |
സ്ഥാനം | San Diego Museum of Art |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[3] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[4] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[5]
ഇതും കാണുക
തിരുത്തുക- File:Jeune bergère, 1868 painting with a nearly identical name, also by Bouguereau
അവലംബം
തിരുത്തുക- ↑ "Frick Art & Historical Center | Past Exhibitions | In The Studios of Paris WILLIAM BOUGUEREAU His American Students". frickart.org. Archived from the original on 2013-08-29. Retrieved 2015-08-25.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 4.0 4.1 4.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.