ദ മദർ ആന്റ് സിസ്റ്റർ ഓഫ് ദി ആർട്ടിസ്റ്റ്

1869-1870 ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് ബെർത്ത് മോറിസോട്ട് സൃഷ്ടിച്ച ക്യാൻവാസ് പെയിന്റിംഗാണ് ദി റീഡിംഗ് എന്നും അറിയപ്പെടുന്ന ദ മദർ ആന്റ് സിസ്റ്റർ ഓഫ് ദി ആർട്ടിസ്റ്റ്. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]

The Mother and Sister of the Artist
കലാകാരൻBerthe Morisot
വർഷം1869-1870
MediumOil on canvas
അളവുകൾ101 cm × 81 cm (40 in × 32 in)
സ്ഥാനംNational Gallery of Art, Washington, D.C.

ചരിത്രം തിരുത്തുക

ഈ ചിത്രത്തിൽ ബെർത്ത് മോറിസോട്ടിന്റെ അമ്മ മേരി-ജോസഫിനേയും അവരുടെ പ്രിയപ്പെട്ട സഹോദരി എഡ്മ പോണ്ടിലോണിനെയും ചിത്രീകരിച്ചിരിക്കുന്നു. അവരുടെ കലാജീവിതത്തിന്റെ തുടക്കം മുതൽ, രണ്ട് സഹോദരിമാരും അവരുടെ കലകൾ ഒരുമിച്ച് പഠിച്ചു. എന്നിരുന്നാലും, 1869-ൽ അവരുടെ സഹോദരി വിവാഹിതയായി. ഭർത്താവിന്റെ നിർബന്ധപ്രകാരം പെയിന്റിംഗ് ഉപേക്ഷിച്ചു. ഈ പെയിന്റിംഗിൽ, എഡ്മ തന്റെ ആദ്യ കുഞ്ഞിനെ ഗർഭിണിയായിരുന്നു.

തന്റെ ചിത്രങ്ങൾ അംഗീകരിക്കാൻ പ്രയാസമുള്ള അവരുടെ സുഹൃത്ത് എഡ്വാർഡ് മാനെറ്റിൽ നിന്ന് വ്യത്യസ്തമായി 1864 മുതൽ ദ ഹാർബർ അറ്റ് ലോറിയന്റിനൊപ്പം സലൂണിൽ ഈ പെയിന്റിംഗ് കൂടി പ്രദർശിപ്പിക്കാൻ മോറിസോട്ടിന് കഴിഞ്ഞു. ആദ്യത്തെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ അവൾ തന്റെ ചിത്രമായ ദി ക്രാഡിൽ ഉൾപ്പെടുത്തിയിരുന്നു.


"സ്‌ത്രീസഹജമായപെയിന്റിംഗ്" ആണെങ്കിലും ഈ ചിത്രത്തിന് നല്ല അവലോകനം ലഭിച്ചു. അവളുടെ മരണശേഷം, സൃഷ്ടിയുടെ പ്രദർശനം നിർത്തി. 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ ചിത്രം വിദഗ്ധർക്ക് താൽപ്പര്യമുണ്ടാക്കാൻ തുടങ്ങിയത്.[2]

അവലംബം തിരുത്തുക