ദ നെറ്റ് (2016ലെ ചലച്ചിത്രം)

കൊറിയൻ ചലച്ചിത്രം

കിം കി ഡുക് സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് ദ നെറ്റ്. 2016 ലെ ടൊറന്റോ ചലച്ചിത്രോത്സവത്തിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം.[1]

ദ നെറ്റ്
സംവിധാനംകിം കി ഡുക്
നിർമ്മാണംകിം സൂൺ-മോ
അഭിനേതാക്കൾറ്യൂ സ്യുങ്- ബും
ചിത്രസംയോജനംമിൻ - സുൻ പാർക്ക്
സ്റ്റുഡിയോകിം കി ഡുക് ഫിലിം
റിലീസിങ് തീയതി
  • ഒക്ടോബർ 6, 2016 (2016-10-06) (South Korea)
രാജ്യംതെക്കൻ കൊറിയ
ഭാഷകൊറിയൻ
സമയദൈർഘ്യം114 minutes


പ്രമേയം

തിരുത്തുക

റ്യൂ സ്യുങ്- ബും, നം ചൂൽ-വൂ എന്ന ദരിദ്ര മത്സ്യ തൊഴിലാളിയായി ഈ ചിത്രത്തിൽ വേഷമിടുന്നു. വടക്കേ കൊറിയയിൽ ഭാര്യയും  മകളുമൊത്ത് ലളിത ജീവിതം നയിക്കുകയാണ് നം, ഒരു ദിവസം മത്സ്യ ബന്ധനത്തിനിടെ നമ്മിന്റെ വല ബോട്ടിന്റെ എഞ്ചിനിൽ കുരുങ്ങുന്നു. യാദൃച്ഛികമായി തെക്കൻ കൊറിയൻ തീരത്തേക്കു നീങ്ങിയ ബോട്ട്, ചാരവൃത്തി ആരോപിച്ച് തെക്കൻ കൊറിയൻ അധികൃതർ പിടിച്ചെടുക്കുന്നു.[2] കഠിന പീഡനങ്ങളുടെയും മർദ്ദനങ്ങളുമേറ്റ് അവശനായ നം വീട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നു. തന്റെ ജീവിതം പഴയതു പോലെയാകില്ലെന്ന് നം ഒടുവിൽ തിരിച്ചറിയുകയാണ്.

  1. "The Net". Asian Wiki.
  2. "Film Review: The Net". Variety.