ദ ത്രീ ലിറ്റിൾ പിഗ്സ്
വിവിധ വസ്തുക്കളുപയോഗിച്ച് മൂന്നു വീടുകൾ നിർമ്മിക്കുന്ന മൂന്ന് പന്നികളെക്കുറിച്ചുള്ള ഒരു കഥയാണ് ദ ത്രീ ലിറ്റിൾ പിഗ്സ്. വൈക്കോൽ, വിറകുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ രണ്ടു പന്നികളുടെ വീടുകളെ ഒരു സാങ്കൽപ്പിക ചെന്നായ തകർത്തു. ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മൂന്നാമത്തെ പന്നിയുടെ വീടിനെ തകർക്കാൻ ചെന്നായക്കു സാധിച്ചില്ല. അച്ചടിച്ച പതിപ്പുകൾ 1840-കളിലാണ് പുറത്തിറക്കിയത്. പക്ഷേ കഥ വളരെ പഴക്കം ചെന്നതാണെന്ന് കരുതപ്പെടുന്നു. കഥയിൽ ഉപയോഗിച്ചിരിക്കുന്ന ശൈലികൾ, അതിൽ നിന്നുമുള്ള വിവിധ ധാർമ്മികത പാശ്ചാത്യ സംസ്കാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ദ ത്രീ ലിറ്റിൾ പിഗ്സ് പല പതിപ്പുകളും പുനർജനിക്കുകയോ പരിഷ്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്, ചിലപ്പോൾ ചെന്നായയെ വിവിധ തരത്തിലുള്ള സ്വഭാവത്തിൽ സൃഷ്ടിക്കുന്നു. ആർണെ-തോംസൺ ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ ഇതിനെ B124 [1]എന്ന് പട്ടികപ്പെടുത്തിയ ഒരു നാടോടിക്കഥയാണ്.
The Three Little Pigs | |
---|---|
Folk tale | |
Name | The Three Little Pigs |
Data | |
Aarne-Thompson grouping | 124 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-10-06. Retrieved 2019-02-02.
പുറം കണ്ണികൾ
തിരുത്തുക- The nursery rhymes of England By James Orchard Halliwell-Phillipps, pp. 37–41 on books.google.com
- The Story of the Three Little Pigs in The nursery rhymes of England, by Halliwell, pp. 37–41 on Archive.org
- The Three Little Pigs: Pleasure principle versus reality principle, from: The Uses of Enchantment, The Meaning and Importance of Fairy Tales, by Bruno Bettelheim, Vintage Books, NY, 1975
- 19th century versions of the Three Little Pigs story
- The Three Little Pigs public domain audiobook at LibriVox
- The Golden Goose Book: The Story of the Three Little Pigs from Google books
- MP3 of the song "Who's Afraid of the Big Bad Wolf"