ദ ഗ്രെയ്റ്റ് ഗാറ്റ്സ്ബി
അമേരിക്കൻ എഴുത്തുകാരനായ സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡിന്റെ പ്രശസ്തമായ ഒരു നോവലാണ് ദ ഗ്രേയ്റ്റ് ഗാറ്റ്സ്ബി. ഏപ്രിൽ 10, 1925-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. അമേരിക്കൻ സ്വപ്നത്തിന്റെ വിമർശനമായ ഈ നോവൽ ന്യൂയോർക്ക് സിറ്റിയിലും ലോങ്ങ് ഐലണ്ടിലെ നോർത്ത് ഷോറിലുമാണ് കേന്ദ്രീകൃതമായിരിക്കുന്നത്.
കർത്താവ് | എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് |
---|---|
പുറംചട്ട സൃഷ്ടാവ് | ക്രെയ്ഗ് എവിങ്ങ് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലിഷ് |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Charles Scribner's Sons |
പ്രസിദ്ധീകരിച്ച തിയതി | ഏപ്രിൽ 11, 1925 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 180 താളുകൾ |
ISBN | NA & reissue ISBN 0-7432-7356-7 (2004 paperback edition) |
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ നോവലിന്റെ ഇതിവൃത്തം സംഭവിക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്കുണ്ടായ വളർച്ചാഘട്ടമാണിത്. ആ സമയത്തെ മദ്യനിരോധനം, അമേരിക്കയിലെ കള്ളവാറ്റുകാരെ പണക്കാരാക്കുകയും ചെയ്തു. 1945-ലും 1953-ലും പുനപ്രസിദ്ധീകൃതമായ ഈ നോവൽ ശ്രേഷ്ഠ് അമേരിക്കൻ നോവലിന്റെ ഒരു ഉത്തമ മാതൃകയായും ആംഗലേയ സാഹിത്യത്തിലെ മികച്ചരചനകളിൽ ഒന്നായുമാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും അമേരിക്കൻ സാഹിത്യ പഠനത്തിനായി സ്കൂളുകളിലും സർവ്വകലാശാലകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ് ഇത്. ഈ നോവൽ മോഡേൺ ലൈബ്രറിയുടെ ഇരുപതാം നുറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളുടെ പട്ടികയിൽ രണ്ടാമതായിരുന്നു .