ദ ഗോൾഡൻ ബേർഡ്
ഒരു തോട്ടക്കാരന്റെ മൂന്ന് ആൺമക്കൾ ഒരു സ്വർണ്ണ പക്ഷിയെ പിന്തുടരുന്നതിനെക്കുറിച്ച് ഗ്രിംസ് സഹോദരന്മാർ (KHM 57) ശേഖരിച്ച ഒരു നാടോടിക്കഥയാണ് "ദി ഗോൾഡൻ ബേർഡ്". [1]
പോൾ സെബിലോട്ട് ശേഖരിച്ച ഒരു ഫ്രഞ്ച് പതിപ്പ് ആയ ലിറ്ററേച്ചർ ഒറെൽ ഡി ല ഹൗറ്റ്-ബ്രിട്ടേൻ-ൽ ലീ മെർലെ ഡി അഥവാ ഗോൾഡൻ ബ്ലാക്ക് ബേർഡ് എന്നാണ് അറിയപ്പെടുന്നത്. ഗ്രീൻ ഫെയറി ബുക്ക് (1892) എന്ന കൃതിയിൽ ആൻഡ്രൂ ലാങ്ങിന്റെ ഇതിന്റെ വകഭേദം ഉൾപ്പെടുത്തിയിരുന്നു.[2][3]
ആർണെ-തോംപ്സൺ നാടോടിക്കഥയിലെ 550 എന്ന ഇനത്തിൽ, "ദ ഗോൾഡൻ ബേർഡ്", പ്രകൃത്യതീതമായ ഒരു സഹായി (Animal as Helper) ആണ്. ദി ബേർഡ് 'ഗ്രിപ്പ്', ദി ഗ്രീക്ക് പ്രിൻസസ് ആന്റ് ദി യങ്ങ് ഗാർഡണർ, സാരെവിച്ച് ഇവാൻ, ദ ഫയർ ബേർഡ് ആൻഡ് ദ ഗ്രേ വൂൾഫ്, ഹൗ ഇവാൻ ഡൈറീച്ച് ഗോട്ട് ദ ബ്ലൂ ഫാൽകോൻ, ദി നുണ്ട, ഈറ്റർ ഓഫ് പീപ്പിൾ എന്നിവ ഈ തരത്തിലുള്ള മറ്റ് കഥകൾ ആണ്.[4]
സംഗ്രഹം
തിരുത്തുകഎല്ലാ വർഷവും രാജാവിന്റെ ആപ്പിൾമരത്തിൽ നിന്നും രാത്രിയിൽ ഒരു സ്വർണ്ണ ആപ്പിൾ ആരോ മോഷ്ടിക്കുന്നു. അദ്ദേഹം തന്റെ തോട്ടക്കാരന്റെ പുത്രന്മാരെ ആപ്പിൾമരം നോക്കാനേല്പിച്ചു. ആദ്യ രണ്ടുമക്കളും ഉറങ്ങിക്കിടങ്ങുമ്പോൾ, ഇളയവൻ മാത്രം ഉണർന്ന് നോക്കിയിരുന്നു. ഒരു സ്വർണപക്ഷിയാണ് കള്ളൻ എന്ന് ഇളയമകൻ കണ്ടുപിടിക്കുകയും അവൻ വെടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ വെടിയുണ്ട പക്ഷിയുടെ തൂവൽ തുളയ്ക്കുക മാത്രമാണ് ചെയ്തത്.
അവലംബം
തിരുത്തുക- ↑ "SurLaLune Fairy Tales: Household Tales by Jacob and Wilhelm Grimm with Author's Notes translated by Margaret Hunt". surlalunefairytales.com.
- ↑ "THE GOLDEN BLACKBIRD from Andrew Lang's Fairy Books". mythfolklore.net.
- ↑ Le Merle d'or, by Paul Sébillot, on French Wikisource.
- ↑ "SurLaLune Fairy Tales: Tales Similar To Firebird". surlalunefairytales.com.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Works related to ദ ഗോൾഡൻ ബേർഡ് at Wikisource
- ദ ഗോൾഡൻ ബേർഡ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Golden Blackbird, a fairytale interpretation following v. Franz's school