ദ എയ്ജ് ഓഫ് കലി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഒക്ടോബർ 2016) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1990-കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് വില്യം ഡാൽറിമ്പിൾ 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് ദ എയ്ജ് ഓഫ് കലി (ഇംഗ്ലീഷ്: The Age of Kali, മലയാളവ്യാഖ്യാനം: കലിയുഗം). മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന ഉപന്യാസങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പാകിസ്താന്റെ വടക്കേ അറ്റത്തുകിടക്കുന്ന പെഷവാർ മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ശ്രീലങ്കയിലെ സ്ഥിതിഗതികൾ വരെ ഇതിൽ പരാമർശവിധേയമാകുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നും ദൂരെ മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് സമീപം കിടക്കുന്ന ഫ്രാൻസിന്റെ ഭാഗമായ റീയൂണിയൻ ദ്വീപിനെക്കുറിച്ചുള്ള ഒരു ലേഖനവും ഇതിലുണ്ട്.
കർത്താവ് | വില്യം ഡാൽറിമ്പിൾ |
---|---|
ഭാഷ | ഇംഗ്ലീഷ് |
വിഷയം | യാത്ര |
പ്രസാധകർ | പെൻഗ്വിൻ ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1998 |
മുമ്പത്തെ പുസ്തകം | ഫ്രം ദ ഹോളി മൗണ്ടൻ |
ശേഷമുള്ള പുസ്തകം | വൈറ്റ് മുഗൾസ് |
ഈ സമാഹാരത്തിലെ ചില ലേഖനങ്ങൾ ഒഴിവാക്കി, അറ്റ് ദ കോർട്ട് ഓഫ് ദ ഫിഷ്-ഐഡ് ഗോഡസ് (ഇംഗ്ലീഷ്: At the Cour of the Fish-Eyed Goddess) എന്ന പേരിലും ഈ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.