ദ് കാസിൽ
ഇരുപതാം നൂറ്റാണ്ടിൽ ബൊഹേമിയയിലെ പ്രേഗിൽ ജീവിച്ചിരുന്ന ജർമ്മൻ സാഹിത്യകാര്യൻ കാഫ്കയുടെ നോവലുകളിലൊന്നാണ് ദ് കാസിൽ(ദുർഗ്ഗം). കാഫ്കയുടെ അവസാന രചനകളിലൊന്നായ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1926-ൽ ആണ്.
കർത്താവ് | ഫ്രാൻസ് കാഫ്ക |
---|---|
യഥാർത്ഥ പേര് | Das Schloß |
പരിഭാഷ | see individual articles |
ഭാഷ | ജർമ്മൻ |
സാഹിത്യവിഭാഗം | Philosophical, Dystopian novel |
പ്രസാധകർ | Kurt Wolff Verlag, Munich |
പ്രസിദ്ധീകരിച്ച തിയതി | 1926 |
ISBN | NA |
ഒരു ഗ്രാമത്തിൽ ഭൂമി സർവേ ചെയ്യാനുള്ള ഉത്തരവു കിട്ടി എത്തുന്ന കെ. എന്ന യുവാവാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഗ്രാമത്തിൽ നിന്നു നോക്കിയാൽ അകലെ കാണാവുന്ന ദുർഗ്ഗത്തിലെ അധികാരികളിൽ നിന്നാണ് അയാൾക്ക് ഉത്തരവു കിട്ടിയത്. എന്നാൽ നിയമനത്തെപ്പറ്റിയുള്ള 'കെ'-യുടെ അവകാശവാദം ഗ്രാമത്തിലെ അധികാരികൾ അംഗീകരിച്ചില്ല. തന്റെ നില അംഗീകരിച്ചു കിട്ടാൻ 'കെ' തുടർന്നു നടത്തുന്ന ശ്രമമത്രയും, തനിക്കെതിരെയുള്ള ആരോപണം എന്തെന്നറിയാനുള്ള കാഫ്കയുടെ മറ്റൊരു നോവലായ ട്രയലിലെ നായകനായ ജോസഫ് കെ.യുടെ ശ്രമം പോലെ പാഴാവുന്നു. എല്ലാവരും 'കെ'-യോട് തികഞ്ഞ നിസ്സംഗതയോടെ പെരുമാറി. ട്രയലിലെ നായകനേക്കാൾ ചുണയോടെ തന്നെ അംഗീകരിക്കാത്തവരെ 'കെ' നേരിടുന്നുണ്ടെങ്കിലും അയാൾ വിജയിക്കുന്നില്ല. തന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട ക്ലം എന്നയാളെ കണ്ടെത്താൻ പോലും 'കെ'-യ്ക്ക് കഴിയുന്നില്ല. കാഫ്കയ്ക്ക് ഈ നോവൽ പൂർത്തീകരിക്കാനായില്ല. കാഫ്ക, സുഹൃത്ത് മാർക്സ് ബ്രോഡിനോടു പറഞ്ഞിട്ടുള്ള കഥാന്ത്യമനുസരിച്ച്, തന്റെ ശ്രമത്തിൽ വലഞ്ഞ് ഒടുവിൽ കെ. മരിക്കുന്നു. അയാളുടെ ശവശരീരത്തിനു ചുറ്റും ഗ്രാമവാസികൾ കൂടി നിൽക്കെ, ഗ്രാമത്തിൽ താമസിക്കാൻ അയാൾക്ക് അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം എത്തുന്നു.[1]
അവലംബം
തിരുത്തുക- ↑ Kafka's Works Archived 2011-05-19 at the Wayback Machine., The Kafka Project, by Mauro Nervi