ദ്വീപ് ഹൽവ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലക്ഷദ്വീപിലെ പരമ്പരാഗതമായതും വ്യത്യസ്തമായതുമായ ഒരു പലഹാരം. ചിരകിയ തേങ്ങയും ദ്വീപ് ശർക്കരയും (മീര എന്ന തെങ്ങിൻ പാനീയം കുറുക്കിയാണ് ദ്വീപ് ശർക്കര ഉണ്ടാക്കുന്നത്) ഉരുളിയിൽ ഇട്ടു ഇളക്കി വേവിച്ചു പതം വരുന്ന വിധത്തിൽ പാകമായ ശേഷം ഏലക്കാ പൊടിയും മറ്റു ചില ചേരുവകളും ചേർത്ത് ഇളക്കിയെടുത്ത് ചെറു ഉരുളകളാക്കി ഉണങ്ങിയ വാഴയിലകളിൽ പൊതിഞ്ഞെടുക്കുന്നു. ആഴ്ചകളോളം ഇവ കേടുകൂടാതെയിരിക്കും .