ദ്വതീയ വിപണി
ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികൾ അഥവാ സെക്കൻഡ് ഹാൻഡ് സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണിയാണ് സെക്കൻഡറി മാർക്കറ്റ്. കമ്പനികളും മറ്റും ഒരിക്കൽ ഇഷ്യു ചെയ്തു കഴിഞ്ഞ ഓഹരികൾ,ബോണ്ടുകൾ തുടങ്ങിയവ വ്യാപരിക്കുന്ന വിപണിയാണത്.സെക്യൂരിറ്റികൾ വാങ്ങുന്നവർ,വിൽക്കുന്നവർ,ഇടനിലക്കാരായ വർ എന്നിവർ അടങ്ങിയ വിപണിയാണിത്.ഇടനിലക്കാർ മുഖേനമാത്രമേ സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനും കഴിയൂ.സെക്കൻഡറി മാർക്കറ്റിന് സ്റ്റോക്ക് എക്സ്ചേഞ്ച് എന്നും പേരുണ്ട്.