ജോർജ് ആർ. ആർ. മാർട്ടിന്റെ ഫാന്റസി നോവൽ പരമ്പര എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ, അതിന്റെ ടെലിവിഷൻ അവതരണം ഗെയിം ഓഫ് ത്രോൺസ് എന്നിവയ്ക്കായി നിർമ്മിച്ച ഒരു സാങ്കൽപ്പിക ഭാഷയാണ് ദൊത്രാക്കി ഭാഷ. കഥയിലെ നാടോടികളായ ദൊത്രാക്കി വംശജരുടെ മാതൃഭാഷയാണിത്. മാർട്ടിന്റെ നോവലുകളിലെ ദൊത്രാക്കി വാക്കുകളും ശൈലികളും അടിസ്ഥാനമാക്കി ഭാഷാശാസ്ത്രജ്ഞൻ ഡേവിഡ് ജെ. പീറ്റേഴ്സൺ ഈ ഭാഷയെ വികസിപ്പിച്ചെടുത്തു. [1]

Dothraki
Lekh Dothraki
ഉച്ചാരണം[ˈd̪ɤ.θɾa.ki]
സൃഷ്ടിച്ചത്George R. R. Martin, David J. Peterson
തിയതിFrom 2009
Setting and usageA Song of Ice and Fire, 2011 series Game of Thrones
ലക്ഷ്യം
ഭാഷാ കോഡുകൾ
ISO 639-3None (mis)
ഗ്ലോട്ടോലോഗ്None
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഡേവിഡ് ജെ. പീറ്റേഴ്സൺ, ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലെ ദൊത്രാക്കി ഭാഷയുടെ സ്രഷ്ടാവ്

2011 സെപ്തംബറിലെ കണക്കുകൾ പ്രകാരം 3163 വാക്കുകൾ ഈ ഭാഷയിൽ ഉണ്ട്‌. എന്നാൽ എല്ലാ വാക്കുകളും പ്രസിദ്ധീകരിക്കപ്പെട്ടില്ല.[2] 2012-ൽ അമേരിക്കയിൽ 146 നവജാതശിശുക്കൾക്ക് "ഖലീസി" എന്ന് നാമകരണം ചെയ്യപ്പെട്ടു. ദൊത്രാക്കി ഭാഷയിൽ ഖാൽ അഥവാ ഭരണാധികാരിയുടെ ഭാര്യ എന്നർഥം വരുന്നതും, ഗെയിം ഓഫ് ത്രോൺസ് ഡനേറിസ് ടാർഗേറിയെൻ എന്ന കഥാപാത്രം തന്റെ സ്ഥാനപ്പേര് ആയി സ്വീകരിച്ചതുമായ വാക്കാണ് ഖലീസി.[3] ജെ ആർ ആർ ടോൾക്കിയൻ തന്റെ ഫാന്റസി നോവലുകൾക്ക് വേണ്ടി സൃഷ്ടിച്ച എൽവിഷ് ഭാഷയ്ക്കു ശേഷം ഏറ്റവും വിശ്വസനീയമായ നിർമിത ഭാഷകളായി ദൊത്രാക്കി ഭാഷയെയും വലേറിയൻ ഭാഷയെയും കണക്കാക്കുന്നു. [4]

അവലംബം തിരുത്തുക

  1. "Do you speak Dothraki?". The New York Times Upfront. January 30, 2012.
  2. "The Header Script". Dothraki.com. 21 September 2011. Retrieved 2011-10-03.
  3. Wattenberg, Laura (22 May 2013). "The Ultimate 'Game of Thrones' Baby Name". Huffington Post. Retrieved 22 May 2013.
  4. "The complex linguistic universe of "Game of Thrones"". The Economist. Retrieved 4 August 2017.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദൊത്രാക്കി_ഭാഷ&oldid=3634823" എന്ന താളിൽനിന്ന് ശേഖരിച്ചത്