അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ദൊഡ്ഡി.

പുതിയകോട്ടയിലെ ദൊഡ്ഡി നശിപ്പിക്കപ്പെട്ട നിലയിൽ
കള്ളാർ പൈനിക്കരയിലെ ദൊഡ്ഡി തകർന്ന നിലയിൽ

പഞ്ചായത്തുകൾക്കായിരുന്നു ഇവയുടെ അധികാരം. അന്യരുടെ കൃഷിയിടങ്ങളിൽക്കയറി നാശനഷ്ടമുണ്ടാക്കുന്ന കന്നുകാലികളെ പിടിച്ച് ദൊഡ്ഡിയിലാക്കുകയും പഞ്ചായത്ത് വിധിക്കുന്ന പിഴയടച്ചാൽ മാത്രം ഉടമസ്ഥർക്ക് തിരികെ നൽകുകയും ചെയ്യുക എന്നതായിരുന്നു നടപടി. വടക്കൻകേരളത്തിൽ, പ്രത്യേകിച്ചും കർണ്ണാടകയോട് ചേർന്നുനിൽക്കുന്ന മേഖലകളിൽ, ഇത്തരം ധാരാളം ദൊഡ്ഡികൾ ഉണ്ടായിരുന്നു.

ദൊഡ്ഡി സംവിധാനം കാലക്രമേണ നിലച്ചുവെങ്കിലും ചരിത്രസ്മാരകങ്ങളായി ദൊഡ്ഡികൾ പല സ്ഥലങ്ങളിലും അവശേഷിക്കുന്നുണ്ട്. ഇവയുടെ പ്രാധാന്യം തിരിച്ചറിയാതെ ദൊഡ്ഡികൾ നശിപ്പിക്കപ്പെടുന്നുമുണ്ട്[1], [2].

ദൊഡ്ഡികൾ ഉണ്ടായിരുന്ന ഇടങ്ങൾ പലതും പിന്നീട് അതേ പേരിൽ അറിയപ്പെടുന്നുണ്ട്[3]. കാസർകോഡ് ജില്ലയിലെ പുതിയകോട്ടയിലും കള്ളാർ പഞ്ചായത്തിൽപ്പെട്ട പൈനിക്കരയിലും ഇത്തരം കെട്ടിടങ്ങൾ തകർന്ന നിലയിൽ കാണപ്പെടുന്നുണ്ട്.

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|ദൊഡ്ഡി തകർത്ത്‌ സ്ഥലം കൈയേറാൻ സ്‌കൂൾ അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|Janmabhumi Daily
  3. [3]|Suprabhatham.com
"https://ml.wikipedia.org/w/index.php?title=ദൊഡ്ഡി&oldid=3634822" എന്ന താളിൽനിന്ന് ശേഖരിച്ചത്