ദൊഡ്ഡബെട്ട
നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതമാണ് ദൊഡ്ഡബെട്ട. ഈ മലയ്ക്കു ചുറ്റും വനമേഖലയാണ്. ഊട്ടിയിൽ നിന്നും 9 കിലോമീറ്റർ മാറി, ഊട്ടി കോട്ടഗിരി റോഡരികിലാണ് ദൊഡ്ഡബെട്ട. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെടുന്നതാണ് ഈ പ്രദേശം. ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണിത്. ആനമുടിക്കും, മീശപുലിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട. മലയ്ക്ക് മുകളിൽ നിന്നാൽ ചാമുണ്ഡി പർവ്വതനിര കാണാനാകും. കന്നഡ ഭാഷയിൽ 'ദൊഡ്ഡബെട്ട' എന്നാൽ വലിയ മല എന്നാണർത്ഥം. ദൊഡ്ഡബെട്ട ജൈവസമ്പുഷ്ടിക്ക് പേരുകേട്ട പ്രദേശമാണ്.
ദൊഡ്ഡബെട്ട | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,637 മീ (8,652 അടി) [1] |
Prominence | 2,256 മീ (7,402 അടി) [1] |
Listing | Ultra |
Coordinates | 11°24′08.7″N 76°44′12.2″E / 11.402417°N 76.736722°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Udagamandalam, Nilgiri District, Tamil Nadu, India |
Parent range | Nilgiri Hills |
Climbing | |
Easiest route | ദൊഡ്ഡബെട്ട റോഡ് |
ടെലിസ്കോപ്പ് ഹൗസ്
തിരുത്തുകദൊഡ്ഡബെട്ടയുടെ ഉയരത്തിലാണ് രണ്ട് ടെലസ്കോപ്പുകൾ സ്ഥിതിചെയ്യുന്നത്. പൊതുജനത്തിന് ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനുമാണ് ടെലിസ്കോപ്പ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനാണ് ടെലസ്കോപ്പ് പരിപാലിക്കുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Southern Indian Subcontinent: 4 Mountain Summits with Prominence of 1,500 meters or greater" Peaklist.org. Retrieved 2011-11-24.