ഭാരതത്തിലെ നഗരങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ നഗരാരോഗ്യ പദ്ധതി. 2005 ൽ ആരംഭിച്ച ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയുടെ മാതൃകയിലായിരിക്കും ഈ പദ്ധതിയും നടപ്പാക്കുക.

വിശദാംശങ്ങൾ തിരുത്തുക

50,000 ലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇത്തരം 779 നഗരങ്ങളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 31.16 ശതമാനവും ഈ നഗരങ്ങളിലാണെന്നാണ് 2011-ലെ സെൻസസ് വ്യക്തമാക്കുന്നത്.[1]

ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പദ്ധതി, ആസൂത്രണ കമ്മീഷൻ ചില തടസ്സവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് വൈകിയിരുന്നു. ദേശീയ ഗ്രാമീണാരോഗ്യ പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ മതിയെന്നായിരുന്നു ആസൂത്രണ കമ്മീഷൻ നിലപാട്. എന്നാൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ആരോഗ്യപ്രശ്‌നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന നിലപാടാണ് ആരോഗ്യ മന്ത്രാലയത്തിന്.[2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-08. Retrieved 2012-07-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2012-07-09.
"https://ml.wikipedia.org/w/index.php?title=ദേശീയ_നഗരാരോഗ്യ_പദ്ധതി&oldid=3634769" എന്ന താളിൽനിന്ന് ശേഖരിച്ചത്