ദേശീയ ജനസംഖ്യാ രജിസ്റ്റർ
ഭാരതത്തിൽ സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കാൻ നിശ്ചയിച്ചിരിക്കുന്ന രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ).1955 ലെ പൗരത്വ ആക്ടും 2003 ലെ പൗരത്വ(പൗരന്മാരുടെ രജിസ്ട്രേഷനും ദേശീയ തിരിച്ചരിയൽ കാർഡ് നൽകലും) നിയമങ്ങളും പ്രകാരമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാവരും 1955 ലെ പൗരത്വ ആക്ടിലെ 14 എ പ്രകാരം നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.[1]ഇതുപ്രകാരം ഇന്ത്യയിൽ 18 തികഞ്ഞ എല്ലാ പൗരൻമാർക്കും ഒരു തിരിച്ചറിയൽ കാർഡ് ലഭിക്കും. 2011 ലെ സെൻസസ് വിവരങ്ങളെ ആധാരമാക്കിയാണ് എൻ. പി. ആർ. തയ്യാറാക്കുന്നത്.[2]
പ്രക്രിയ
തിരുത്തുക2010 ഏപ്രിൽ - മെയ് മാസങ്ങളിലായി നടന്ന സെൻസസ് വിവര ശേഖരണത്തിനോടൊപ്പം ഓരോ കുടുംബത്തിലെയും സ്ഥിരതാമസക്കാരായ ആളുകളുടെ നിശ്ചിത വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ പദ്ധതിയുടെ തുടർ പ്രക്രിയയായി അഞ്ച് വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ സ്ഥിരതാമസക്കാരുടെയും ഫോട്ടോഗ്രാഫുകളും വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും ശേഖരിക്കും. ഇതിനായി പ്രത്യേക ക്യാംപുകൾ നടത്തുന്നുണ്ട്.
എൻ.പി.ആർ ബയോമെട്രി എടുത്ത ഒരു വ്യക്തി ആധാർ കാർഡിനു വേണ്ടി മറ്റൊരു തവണ ബയോമെട്രി എടുക്കേണ്ടതില്ല.
എൻ.പി.ആർ ഷെഡ്യൂളിൽ 9 ചോദ്യങ്ങളാണുള്ളത്. .[3]
വ്യക്തിയുടെ പേരും താമസ സ്വഭാവവും : എൻ.പി.ആറിൽ പേര് രേഖപ്പെടുത്തേണ്ട വിധം : കുടുംബത്തലവനുമായുള്ള ബന്ധം : ലിംഗം : ജനന തീയതി : വൈവാഹിക നില : വിദ്യാഭ്യാസ യോഗ്യത : തൊഴിൽ : അച്ഛൻ, അമ്മ, ജീവിതപങ്കാളി എന്നിവരുടെ പേര് : |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-20. Retrieved 2013-05-02.
- ↑ മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 160
- ↑ "National population register; Household Schedule" (PDF). Government of India. Retrieved 22 January 2011.
പുറം കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2013-04-27 at the Wayback Machine.