ദേശീയ ആരോഗ്യ ദൗത്യം

(ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷനും നാഷണൽ അർബൻ ഹെൽത്ത് മിഷനും ചേർത്തു കൊണ്ട് ഇന്ത്യ ഗവൺമെൻ്റ് 2005 ഏപ്രിൽ 5ന് ആരംഭിച്ച പദ്ധതിയാണ് ദേശീയ ആരോഗ്യ ദൗത്യം.

ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം)
പ്രമാണം:National Health Mission (NHM) logo.png
നാഷണൽ ഹെൽത്ത് മിഷൻ, ഭോപ്പാൽ
രാജ്യംഇന്ത്യ
മന്ത്രാലയംആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
പ്രധാന ആളുകൾManmohan Singh by health minister : Anbu mani
ആരംഭിച്ച തീയതിഏപ്രിൽ 2005
നിലവിലെ നിലപ്രവർത്തിച്ചുവരുന്നു
വെബ്‌സൈറ്റ്nhm.gov.in

പദ്ധതിയുടെ ലക്ഷ്യങ്ങൾ

തിരുത്തുക
  • മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക.
  • സ്ത്രീകളുടേയും ശിശുക്കളുടേയും ആരോഗ്യസംരക്ഷണം.
  • പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ, ചില പ്രത്യേക നാട്ടിൽ മാത്രം പതിവായികണ്ടുവരുന്ന രോഗങ്ങൾ ഉൾപ്പെടെയുള്ളവ തടയുക.
  • സമഗ്രവും സംയോജിതവുമായ പ്രാഥമിക ആരോഗ്യ സംരക്ഷണം സാധ്യമാക്കുക.
  • ജനസംഖ്യ നിയന്ത്രിക്കുക, സ്ത്രീ-പുരുഷ അനുപാതം സംതുലിതമാക്കുക.
  • തദ്ദേശീയമായി പാരമ്പര്യ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ നവീകരിക്കുക.
  • പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ സേവനങ്ങൾ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുക.
  • വനിതാ ആരോഗ്യപ്രവർത്തക (ASHA- Accredited Social Health Activist)യുടെ സഹായത്താൽ കുടുംബതലത്തിൽ മുതൽ ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുക.
"https://ml.wikipedia.org/w/index.php?title=ദേശീയ_ആരോഗ്യ_ദൗത്യം&oldid=3977950" എന്ന താളിൽനിന്ന് ശേഖരിച്ചത്