ദേവേന്ദ്ര ഫഡ്ണവിസ്

ഇന്ത്യൻ രാഷ്ട്രീയനേതാവ്

2014 മുതൽ 2019 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാഗ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. (ജനനം: 22 ജൂലൈ 1970) മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു നായ്ക്കിനു ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ്. നിലവിൽ 2019 മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്നു.[1][2][3]

ദേവേന്ദ്ര ഫഡ്നാവിസ്
Devendra Fadnavis @Vidhan Sabha 04-03-2021.jpg
മഹാരാഷ്ട്ര മുഖ്യമന്ത്രി
In office
2014-2019, 2019
മുൻഗാമിപ്രിഥിരാജ് ചവാൻ
പിൻഗാമിഉദ്ദവ് താക്കറെ
മണ്ഡലംനാഗ്പൂർ സൗത്ത് വെസ്റ്റ്
നിയമസഭാംഗം
In office
1999, 2004, 2009, 2014, 2019-തുടരുന്നു
മണ്ഡലംനാഗ്പൂർ സൗത്ത് വെസ്റ്റ്
Personal details
Born (1970-07-22) 22 ജൂലൈ 1970  (51 വയസ്സ്)
നാഗ്പൂർ, മഹാരാഷ്ട്ര
Political partyഭാരതീയ ജനത പാർട്ടി
Spouse(s)അമൃത
Childrenദ്വിവിജ
Residence(s)നാഗ്പൂർ
As of ജൂൺ 25, 2022
Source: ഒഫീഷ്യൽ വെബ്സൈറ്റ്

ജീവിതരേഖതിരുത്തുക

നാഗ്പൂർ മുൻ എംഎൽഎയായിരുന്ന ഗംഗാധർ ഫഡ്നാവിസിൻ്റേയും സരിതയുടേയും മകനായി നാഗ്‌പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1970 ജൂലൈ 22ന് ജനിച്ചു. നാഗ്പൂരിലുള്ള ഇന്ദിര കോൺവെൻറ്, സരസ്വതി വിദ്യാലയ സ്കൂൾ, ധരംപത് ജൂനിയർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഫഡ്നാവിസ് നാഗ്പൂർ ഗവ.ലോ കോളേജിൽ നിയമബിരുദം നേടി. ജർമനിയിലുള്ള ബർലിൻ യൂണി. നിന്ന് ബിസിനസ് മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. [4][5]

രാഷ്ട്രീയ ജീവിതംതിരുത്തുക

കോളേജിൽ പഠിക്കുമ്പോഴെ എ.ബി.വി.പിയിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ഫഡ്നാവീസ് പിന്നീട് യുവമോർച്ചയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. 2010-ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫഡ്നാവീസ് 2013 മുതൽ 2015 വരെ മഹാരാഷ്ട്ര ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

 • 1989 : വാർഡ് പ്രസിഡൻറ്, യുവമോർച്ച
 • 1990 : ബി.ജെ.പി നാഗ്പൂർ വെസ്റ്റ് മണ്ഡലം ഭാരവാഹി
 • 1992 : നാഗ്പൂർ ജില്ല പ്രസിഡൻറ്, യുവമോർച്ച
 • 1994 : സംസ്ഥാന വൈസ് പ്രസിഡൻറ്, യുവമോർച്ച
 • 1997-2001 : മേയർ, നാഗ്പൂർ നഗരസഭ
 • 1999 : നിയമസഭാംഗം, നാഗ്പൂർ വെസ്റ്റ് (1)
 • 2001 : ദേശീയ വൈസ് പ്രസിഡൻറ്, യുവമോർച്ച
 • 2004 : നിയമസഭാംഗം, നാഗ്പൂർ വെസ്റ്റ് (2)
 • 2009 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (3)
 • 2010 : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി
 • 2013-2015 : ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
 • 2014 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (4)
 • 2014-2019 : മഹാരാഷ്ട്ര മുഖ്യമന്ത്രി
 • 2019 : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ് (5)
 • 2019-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷ നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രിതിരുത്തുക

2014 വരെ മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പി 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 27.81 % വോട്ടോടെ 122 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെയാണ് 63 സീറ്റുകൾ നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. മഹാരാഷ്ട്ര ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയും വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യത്തെ മുഖ്യമന്ത്രിയുമാണ് ദേവേന്ദ്ര ഫഡ്നാവിസ്.

2019-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് 106 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണമെന്ന് 56 സീറ്റുകൾ നേടിയ ശിവസേന വാദിച്ചെങ്കിലും ബി.ജെ.പി അത് അംഗീകരിച്ച് കൊടുത്തില്ല. ഇത് മഹായുതി(ബി.ജെ.പി-ശിവസേന) സഖ്യം തകരാൻ മറ്റൊരു കാരണമായി.

2019 നവംബർ 23ന് വിമത എൻ.സി.പി നേതാവായ അജിത് പവാറിൻ്റെ പിന്തുണയോടെ മുഖ്യമന്ത്രിയായെങ്കിലും ആ സഖ്യം എൻ.സി.പി നേതാവ് ശരത് പവാർ അംഗീകരിക്കാത്തത് കൊണ്ട് നവംബർ 26ന് ഫഡ്നാവിസിന് സ്ഥാനമൊഴിയേണ്ടി വന്നു.[6]

അവലംബംതിരുത്തുക

 1. "മുഖ്യമന്ത്രിക്കസേരയിൽ 1500 ദിവസം; ഫഡ്നാവിസിന് റെക്കോർഡ് നേട്ടം | Devendra Fadnavis | Manorama News" https://www.manoramaonline.com/news/latest-news/2018/12/07/devendra-fadnavis-creates-history-as-maharashtra-cm.html
 2. "ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു | Fadnavis Resigned | Malayalam News" https://www.manoramaonline.com/news/latest-news/2019/11/08/devendra-fadnavis-resigns-maharastra-cm-post.html
 3. "അജിത് പവാർ സർക്കാർ രൂപീകരിക്കാൻ സമീപിച്ചു: ഫഡ്‌നാവിസ് | Fadnavis | Ajit Pawar | Maharashtra | Manorama Online" https://www.manoramaonline.com/news/latest-news/2019/12/08/ajit-pawar-approached-me-claims-fadnavis-admits.html
 4. "Who is Devendra Fadnavis?". The Times of India. 28 October 2014. ശേഖരിച്ചത് 29 October 2014.
 5. "Devendra Fadnavis to be CM next week; no deputy CM or big berths for Sena". The Times of India. 22 October 2014. ശേഖരിച്ചത് 29 October 2014.
 6. "ബിജെപിയെ ഇരുട്ടടിയിടിച്ച ശിവസേന; പ്രതികാരത്തിന് ദിവസമെണ്ണി ഫഡ്നാവിസ് - Maharashtra Crisis | Manorama Online" https://www.manoramaonline.com/news/latest-news/2022/06/23/maharashtra-political-crisis-2022.html

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


Persondata
NAME ദേവേന്ദ്ര ഫഡ്ണവിസ്
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ രാഷ്ട്രീയനേതാവ്
DATE OF BIRTH 22 ജൂലൈ 1970
PLACE OF BIRTH നാഗ്പൂർ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദേവേന്ദ്ര_ഫഡ്ണവിസ്&oldid=3752597" എന്ന താളിൽനിന്ന് ശേഖരിച്ചത്