ദേവീന്ദർ വാൽമീകി
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഒരു ഇന്ത്യൻ ഹോക്കി താരമാണ് ദേവീന്ദർ വാല്മീകി. ദേവീന്ദർ സുനിൽ വാല്മീകി എന്നതാണ് പൂർണനാമം. ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ മധ്യനിര ഫീൽഡ് കളിക്കാരനാണ് ഇദ്ദേഹം.[1] 2016ൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു ഇദ്ദേഹം.
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Bombay, Maharashtra, India | 28 മേയ് 1992|||||||||||||||
Playing position | Midfielder | |||||||||||||||
National team | ||||||||||||||||
2014-present | India | |||||||||||||||
Medal record
| ||||||||||||||||
Infobox last updated on: 8 July 2016 |
മറ്റൊരു ഇന്ത്യൻ ഹോക്കി താരമായ യുവ്‌രാജ് വാല്മീകി പിതൃസഹോദര പുത്രനാണ്.[2] സഹോദരനായ യുവ്‌രാജ് വാല്മീകിയാണ് തന്റെ റോൾമോഡൽ എന്ന് ദേവീന്ദർ പറഞ്ഞിട്ടുണ്ട്. താൻ ഹോക്കിയൽ എത്താൻ കാരണം യുവ്‌രാജാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.[3]
ആദ്യകാല ജീവിതം
തിരുത്തുക1992 മെയ് 28ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. കടുത്ത ദാരിദ്യത്തിലാണ് വളർന്നത്. ഒരു ദിവസം ഒരുനേരം മാത്രം ആഹാരം കഴിച്ച ദിവസങ്ങളുണ്ട്. ഏഴാംഗങ്ങളുടെ താമസം ഈ കുടിലിലാണ്. 2011-വരെ വീട്ടിൽ വൈദ്യുതിയും ഇല്ലായിരുന്നു.
നേട്ടങ്ങൾ
തിരുത്തുക- 2013ൽ നടന്ന ജൂനിയർ വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ "Devinder Walmiki". Hockey India. Archived from the original on 2016-09-06. Retrieved 26 July 2016.
- ↑ "Brothers Walmiki make it to national camp,eye India team". The Indian Express. Retrieved 26 July 2016.
- ↑ 3.0 3.1 http://indianexpress.com/article/news-archive/web/brothers-walmiki-make-it-to-national-camp-eye-india-team-2/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Player profile at Hockey India Archived 2016-09-06 at the Wayback Machine.