ദേവയാനി (നർത്തകി)
ഫ്രഞ്ച് നർത്തകിയാണ് ആനിക് ചായ്മോട്ടി എന്ന ദേവയാനി. ഭരതനാട്യത്തിൽ വൈദഗ്ദ്ധ്യം നേടിയ ഇവർ നിരവധി രാജ്യങ്ങളിൽ അവതരണം നടത്തിയിട്ടുണ്ട്.[1][2][3][4] 2009 ൽ പത്മശ്രീ ലഭിച്ചു.[5]
ആനിക് ചായ്മോട്ടി (ദേവയാനി) | |
---|---|
ജനനം | പാരീസ്, ഫ്രാൻസ് |
ദേശീയത | ഫ്രഞ്ച് |
മറ്റ് പേരുകൾ | ദേവയാനി |
തൊഴിൽ | ഭരതനാട്യം നർത്തകി |
വെബ്സൈറ്റ് | http://www.devayanidance.com |
ജീവിതരേഖ
തിരുത്തുകകുട്ടിക്കാലത്തേ നൃത്ത രൂപങ്ങളിലും സംഗീതത്തിലും ആകൃഷ്ടയായ ആനി ക്ലാസിക്കൽ ബാലെയിലും സമകാലീന നൃത്തത്തിലും സ്പാനിഷ് ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം നേടി. രവിശങ്കറിന്റെ ഒരു സംഗീത പരിപാടിക്കിടെ ഭാരതീയ സംഗീത - നൃത്ത കലകളിൽ തത്പരയായ അവർ ഇന്തോ - ഫ്രഞ്ച് സാംസ്കാരിക വിനിമയ പരിപാടി പ്രകാരം 1973 ൽ ഐ.സി.സി.ആർ സ്കോളർഷിപ്പോടെ ഭാരതത്തിൽ നൃത്ത പഠനത്തിനായെത്തി.[6]
1973 – 1978
തിരുത്തുകചെന്നൈയിൽ കാഞ്ചിപുരം എല്ലപ്പ മുതലിയാർ, കലൈമാമണി മുത്തുസാമി പിള്ളൈ എന്നിവരിൽ നിന്ന് ഭരതനാട്യ പരിശീലനവും സ്വർണ്ണമുഖിയിൽ നിന്ന് ശില്പഭാവങ്ങളുടെ നൃത്തരൂപമായ കരണാസിലും പരിശീലനം നേടി. ബാലമുരളീകൃഷ്ണയുടെ പക്കൽ കർണാടക സംഗീതവും പഠിച്ചു. ദേവയാനി എന്ന നർത്തകി പേര് സ്വീകരിച്ചു. സിംഗിതം ശ്രീനിവാസറാവുവിന്റെ അമേരിക്ക അമ്മായിയിൽ പ്രധാന വേഷം ചെയ്തു.
Career
തിരുത്തുക1978 – 1981
തിരുത്തുകജൂൺ 1978 ൽ പാരീസിലേക്കു മടങ്ങി. സോർബോൺ സർവകലാശാലയിൽ ഭരതനാട്യവും യോഗയും പഠിപ്പിക്കാനാരംഭിച്ചു.
2009 ൽ പത്മശ്രീ ലഭിച്ചു.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Chit Chat Padmashri Devayani 2".
- ↑ "Chit Chat Padmashri Devayani 3".
- ↑ "Chit Chat Padmashri Devayani 4".
- ↑ "Chit Chat Padmashri Devayani 5".
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved 21 July 2015.
- ↑ Devayani : India's French Cultural Ambassador, narthaki.com, retrieved 1 June 2014