ദേവനൂർ മഹാദേവ
ഇന്ത്യന്‍ രചയിതാവ്
കന്നഡ എഴുത്തുകാരനും ചിന്തകനുമാണ് ദേവനൂർ മഹാദേവ. 2011-ൽ പത്മശ്രീയും 1990-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
ദേവനൂർ മഹാദേവ (ದೇವನೂರ ಮಹಾದೇವ) | |
---|---|
ജനനം | 1948 ദേവനൂർ, മൈസൂർ, കർണ്ണാടക |
തൊഴിൽ | അദ്ധ്യാപകൻ, എഴുത്തുകാരൻ |
ദേശീയത | ഇന്ത്യ |
വിഷയം | കന്നഡ സാഹിത്യം |
സാഹിത്യ പ്രസ്ഥാനം | ബന്ദായ മുന്നേറ്റം, ദലിത് സംഘർഷ സമിതി |
ജീവിതരേഖ
തിരുത്തുകമൈസൂരു സ്വദേശിയായ ദേവനൂർ മഹാദേവ അറിയപ്പെടുന്ന ദളിത് എഴുത്തുകാരനാണ്. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും തിരിച്ചുനൽകി. കന്നഡ ഒന്നാം ഭാഷയാക്കാത്തിൽ പ്രതിഷേധിച്ച് നൃപതുംഗ പുരസ്കാരവും ഇദ്ദേഹം തിരസ്കരിച്ചിരുന്നു. [1] കുസുമബാലി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1990 ൽ രാജ്യസഭയിലേക്കു നിർദ്ദേശിക്കാൻ ആലോചിച്ചെങ്കിലും അദ്ദേഹത്തിനത് സ്വീകാര്യമായില്ല.[2]
കൃതികൾ
തിരുത്തുക- കുസുമബാലി (നോവൽ)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- പത്മശ്രീ
അവലംബം
തിരുത്തുക- ↑ Devanuru rejects Nrupatunga award. Cite:http://articles.timesofindia.indiatimes.com/2010-10-31/mysore/28219086_1_kannada-sahitya-parishat-kannada-language-kannada-litterateurs Archived 2013-12-25 at the Wayback Machine.
- ↑ Devanuru rejects Nrupatunga award. Cite:http://articles.timesofindia.indiatimes.com/2010-10-31/mysore/28219086_1_kannada-sahitya-parishat-kannada-language-kannada-litterateurs Archived 2013-12-25 at the Wayback Machine.