പടിഞ്ഞാറൻ സ്ലാവുകൾ ആരാധിക്കുന്ന ചന്ദ്രന്റെയും വന്യ പ്രകൃതിയുടെയും വനങ്ങളുടെയും വേട്ടയുടെയും ദേവതയാണ് ദേവന (Polish: Dziewanna [d͡ʑɛˈvan.na] , ലത്തീൻ: Dzewana). സിസ, ഡിസിവോണ, ഡിസെവാന തുടങ്ങി നിരവധി പേരുകളിൽ അവർ അറിയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജാൻ ഡ്യൂഗോസ് ആണ് അവരെ റോമൻ ദേവത ഡയാനയുമായി താരതമ്യപ്പെടുത്തി ആദ്യമായി പരാമർശിച്ചത്. വെർബാസ്കത്തിന്റെ പോളിഷ് നാമം കൂടിയാണ് ഡിസിവന്ന, എന്നാൽ ഈ വാക്കിന്റെ പദോൽപ്പത്തി വ്യക്തമല്ല.

Devana
Goddess of the hunt, wild animals, forests, and the moon
Devana by Andrey Shishkin, 2013
മറ്റ് പേരുകൾZevana
ആയുധങ്ങൾBow and arrows
മൃഗങ്ങൾSighthounds

പതിമൂന്നാം നൂറ്റാണ്ടിലെ ലാറ്റിൻ നിഘണ്ടു - ചെക്ക് മെറ്റർ വെർബോറമാണ് ദേവനയെ പരാമർശിക്കുന്ന ആദ്യത്തെ ഉറവിടം.[1] എന്നിരുന്നാലും, പതിനെട്ടാം നൂറ്റാണ്ടിൽ വക്ലാവ് ഹങ്കയാണ് മെറ്റർ വെർബോറം കണ്ടെത്തിയത്.[2][3]

  1. "Dziewanna – słowiańska bogini lasów | Portal historyczny Histmag.org - historia dla każdego!". histmag.org. Retrieved 2020-12-01.
  2. Brodský 2012.
  3. Brückner 1985, പുറം. 117.

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവന&oldid=3701124" എന്ന താളിൽനിന്ന് ശേഖരിച്ചത്