ദേവ ദേവ കലയാമിതേ
സ്വാതി തിരുന്നാൾ രൂപകതാളത്തിൽ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവ ദേവ കലയാമിതേ.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകദേവ ദേവ കലയാമിതേ
ചരണാംബുജ സേവ നം
അനുപല്ലവി
തിരുത്തുകഭുവനത്രയ നായകാ
ഭൂരികരുണയാമമ
ഭവതാപമാഖിലം
വാരായ രമാകാന്ത
ചരണം 1
തിരുത്തുകപരമഹംസാളിഗേയ പവിത്ര തര ഘോര ദുരത ചരിതദിന മനു ശ്രവണനിരത-
പര ജനനികര കാമിതാർത്ഥ പരിപൂരണ ലോലുപ ഭൂരി മനോഞ്ജപാംഗ
ചരണം 2
തിരുത്തുകവാരണ ദുസ്സഹാരി വാരണ ബഹു നിപുണ പുരുഹു താമര പൂജിത ഭവ്യ ചരണയുഗ-
വിരചയ ശുഭമയി വിഷദനാഭിജാത ഭാരതീശകൃതനുതി പരമ തുഷ്ട ഭഗവാൻ
ചരണം 3
തിരുത്തുകജാതരൂപ നിഭചേല
ജന്മാർജ്ജിത മമാഖില
പാതകസഞ്ജയാമിഹ
വാരായാ കരുണയാ
ദിതി ജാളിവിദളനാ
ദീനബന്ധോ മാമവ
ശ്രിതവിബുധ ജാലശ്രീ
പദ്മനാഭ ശൗരേ
അർത്ഥം
തിരുത്തുകഅല്ലയോ ദേവന്മാർക്കും ദേവനായുള്ളവനേ, ഞാൻ അങ്ങയുടെ താമരപൂ പോലുള്ള ചരണങ്ങളെ പൂജിക്കുന്നു. മൂന്നുലോകങ്ങളേയും നയിക്കുന്നവനേ, ഏറ്റവും കരുണയോടെ എന്റെ സംസാര ദുഃഖം മുഴുവനും ഇല്ലാതാക്കണേ ലക്ഷ്മീ വല്ലഭ. ശരീരം സ്വീകരിച്ചവനേ, ഏറ്റവും ശോഭയുള്ളവനേ, ജന്മങ്ങളിലൂടെ സമ്പാദിച്ച എന്റെ എല്ലാ പാപങ്ങളേയും ഇവിടെ കരുണയോടു കൂടി ഇല്ലാതാക്കണമേ. അസുരവംശത്തെ നശിപ്പിച്ചവനേ, ദേവ സമൂഹത്താൽ ആശ്രയിക്കപ്പെട്ടവനേ, ശ്രീ പദ്മനാഭ, ശൗരേ എന്നെ രക്ഷിക്കേണമേ.
അവലംബം
തിരുത്തുക- ↑ http://www.swathithirunal.in/htmlfile/55.htm
- ↑ "Carnatic Songs - DEva dEva kalayAmi". Retrieved 2021-08-03.
- ↑ "Deva Deva Kalayami". Retrieved 2021-08-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം