ദേവകി ഗോപീദാസ്
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും തെരഞ്ഞെടുക്കപ്പെട്ട വിവിധ സഭകളിലെയും അംഗമായിരുന്നു ദേവകി ഗോപീദാസ് (10 മേയ് 1918 - 23 ജൂലൈ 1973). 03/04/1962 മുതൽ 02/04/1968 വരെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി അവർ രാജ്യസഭാംഗമായിരുന്നത്.[1]
ദേവകി ഗോപീദാസ് | |
---|---|
![]() ദേവകി ഗോപീദാസ് | |
ജനനം | |
മരണം | 1974 ജൂലൈ 23 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | രാജ്യസഭാംഗം, ന്യൂന പക്ഷ കമ്മീഷണർ |
ജീവിതപങ്കാളി(കൾ) | ഗോപീദാസ് |
ജീവിതരേഖ തിരുത്തുക
നിയമ ബിരുദധാരിയായ ദേവകി തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും (1948) തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി കോട്ടയം ഒന്നിൽ നിന്നും[2] തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [3] ന്യൂന പക്ഷ കമ്മീഷണറായും പ്രവർത്തിച്ചു. പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമായിരുന്നു. [4]
1973 ൽ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നടന്ന വിമാനപകടത്തിൽ കൊല്ലപ്പെട്ടു. [5]
അവലംബം തിരുത്തുക
- ↑ http://164.100.47.5/Newmembers/alphabeticallist_all_terms.aspx
- ↑ http://klaproceedings.niyamasabha.org/index.php?pg=advanced_search_combo
- ↑ http://rajyasabha.nic.in/rsnew/pre_member/1952_2003/d.pdf
- ↑ http://iffi.nic.in/Dff2011/Frm15thNFAAward.aspx
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2004-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-14.