ദേർവേസ്

(ദെർവേസെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ തുർക്ക്മെനിസ്ഥാനിലെ കാരാ-കും മരുഭൂമിയിലുള്ള ഒരു ഗ്രാമമാണ് ദേർവേസ് (തുർക്‌മെൻ ഭാഷയിൽ: പടിവാതിൽ. ദർവാസ എന്ന പേരിലും അറിയപ്പെടുന്നു.). തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഖാബാദിൽ നിന്നും 260 കിലോ മീറ്റർ വടക്കായാണ്, ഏകദേശം 350 ളം പേർ താമസിക്കുന്ന ദേർവാസാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി കത്തിക്കൊണ്ടിരിക്കുന്ന നരകത്തിലേക്കുള്ള വാതിൽ എന്ന് പേരുള്ള ദേർവേസ് ഗർത്തം ഈ ഗ്രാമത്തിലാണ്.

ദേർവേസ്
രാജ്യം തുർക്‌മെനിസ്ഥാൻ
പ്രദേശംആഹാൽ പ്രോവിൻസ്
ജനസംഖ്യ
 (1989 സെൻസസ്)
 • ആകെ1,683

നരകത്തിന്റെ കവാടം

തിരുത്തുക
പ്രധാന ലേഖനം: നരകത്തിന്റെ കവാടം
 
ദർവാസ ഗർത്തത്തിന്റെ രാത്രി ദൃശ്യം , 2010.
 
തുർക്വോയിസ തടാകം, 2010

പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ദേർവേസ് ഗ്രാമം. 1971-ൽ ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തിക്കൊണ്ടിരിക്കെ പ്രകൃതി വാതകം നിറഞ്ഞ വലിയൊരു ഭൂഗർഭ അറ കണ്ടെത്തി. ഡ്രില്ലിംഗിനിടയിൽ റിഗിനു താഴെയുള്ള പ്രതലം പിളരുകയും റിഗ് ഇടിഞ്ഞ് ഏകദേശം 70 മീറ്റർ വ്യാസമുള്ള വലിയൊരു ഗർത്തം രൂപപ്പെടുകയും ചെയ്തു. തുടർന്ന് അറയിൽ നിന്നും നിർഗമിച്ച ഗ്യാസ് ഗർത്തത്തിൽ നിറഞ്ഞ് ഖനനം അസാധ്യമായി തീർന്നു. മാത്രമല്ല വിഷലിപ്തമായ വാതകം അപകടകരമായി പുറത്തേക്ക് വ്യാപിക്കും എന്നവർ ഭയപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഗ്യാസ് കത്തിച്ചു കളയാം എന്ന തീരുമാനത്തിൽ ഖനനസംഘം എത്തിയത്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കത്തി തീരാവുന്ന ഗ്യാസ് മാത്രമേ അറയിലുണ്ടാവൂ എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. പക്ഷെ ആ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. തീ അണഞ്ഞതേയില്ല.[1] ഇപ്പോഴും അണയാത്ത വലിയൊരു അഗ്നിഗർത്തമായി നിലവിൽ ദേർവേസ് 42-ആം വർഷത്തിലൂടെ കടന്നു പൊയ്കൊണ്ടിരിക്കുന്നു.

  1. Peerce, Rob. "The Door to Hell: Take a look inside a giant hole in the desert which has been on fire for more than 40 YEARS". ഡെയ്‌ലി മെയിൽ. Retrieved 17 ഡിസംബർ 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേർവേസ്&oldid=3654748" എന്ന താളിൽനിന്ന് ശേഖരിച്ചത്