ദെൻപസാർ
ദെൻപസാർ ബാലിയുടെ തലസ്ഥാനമാണ്. ബാലി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, ലോകം മുഴുവൻ അറിയപ്പെടുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.
Denpasar | ||
---|---|---|
| ||
Motto(s): Puradhipa Bhara Bhavana (The Capital Supports The Country) | ||
Location in Bali | ||
Country | Indonesia | |
Province | Bali | |
Settled | 27 February 1788 | |
• Mayor | I.B. Rai Dharmawijaya Mantra | |
• ആകെ | 123.98 ച.കി.മീ.(47.87 ച മൈ) | |
ഉയരം | 4 മീ(13 അടി) | |
(2012) | ||
• ആകെ | 834,881 | |
• ജനസാന്ദ്രത | 6,700/ച.കി.മീ.(17,000/ച മൈ) | |
[1] | ||
സമയമേഖല | UTC+8 (WITA) | |
ഏരിയ കോഡ് | +62 361 | |
വാഹന റെജിസ്ട്രേഷൻ | DK | |
വെബ്സൈറ്റ് | denpasarkota.go.id |
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ബാലിയിലെ ഏറ്റവും വളർച്ചയുള്ള വാണിജ്യകേന്ദ്രമാണിത്. 2012 ലെ ജനസംഖ്യ കണക്കുപ്രകാരം ഇവിടത്തെ ജനസംഖ്യ 834,881 ആകുന്നു. ചുറ്റുപാടുമുള്ള മെട്രോപൊളിറ്റൻ ഭാഗത്ത് 2 മില്ല്യൻ ആളുകളേയുള്ളു.
പേരിന്റെ ഉൽഭവം
തിരുത്തുകബാലിനീസ് ഭാഷയിൽ ദെൻ എന്നാൽ വടക്ക് എന്നും പസാർ എന്നാൽ ബസാർ അല്ലെങ്കിൽ ചന്ത എന്നുമാണ് അർത്ഥം. ഇവിടെ ഉത്തര ഭാഗത്ത് കുംബസാരി ചന്ത സ്ഥിതിചെയ്യുന്നുണ്ട്. പഴയ കാലത്തെ വലിയ വാണിജ്യ കച്ചവടകേന്ദ്രത്തിനു ചുറ്റുപാടുമായി രൂപപ്പെട്ടതാകാം ഈ പ്രദേശം എന്നു കരുതുന്നു.
ചരിത്രം
തിരുത്തുകകോളനികാലം
തിരുത്തുകദെൻപസാർ ബദുങ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1906ൽ ഡച്ചുകാർ രാജകൊട്ടാരം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അന്ന് ഡച്ചുകാർക്ക് കീഴടങ്ങാതെ ബാലി രാജാവും ആയിരക്കണക്കിനു ബാലിക്കാരും ആത്മഹത്യ ചെയ്തതിന്റെ സ്മാരകമായി ബാലി ചത്വരത്തിൽ ഒരു പ്രതിമ കാണാൻ കഴിയും.
സ്വാതന്ത്ര്യദിനങ്ങൾ
തിരുത്തുക1958ൽ ദെൻപസാർ ബാലി പ്രവിശ്യയിലെ സർക്കരിന്റെ സ്ഥാനമായി. തുടർന്ന് ദെൻപസാർ വിനോദസഞ്ചാരകെന്ദ്രമായി ഭൗതികവും വാണിജ്യപരവും സാമൂഹ്യവും സാംസ്കാരികവുമായ വളർച്ച പ്രാപിച്ചു. വിദ്യാഭ്യാസം വ്യവസായം വിനോദസഞ്ചാരം എന്നിവയുടെ കേന്ദ്രമായി മാറുകയും ചെയ്തു.
ആദ്യം ഒന്നിച്ചുനിന്ന ദെൻപസാറും ബന്ദുങും 1992 ജനുവരി 15നു വേർതിരിഞ്ഞ് ദെൻപസാർ സ്വയംഭരണപ്രദേശമായി മാറി. 2009 നവംബർ 16നു ബന്ദുങിന്റെ തലസ്ഥാനം ദെൻപസാറിൽനിന്നും നീക്കി മങ്കുപുര ആക്കി മാറ്റി.
ഭൂമിശാസ്ത്രം
തിരുത്തുക127.78 km² ആണ് ദെൻപസാറിന്റെ വിസ്തീർണ്ണം. ഇത് ബാലിയുടെ 2.18% വരും. നെൽക്കൃഷിയാണു കൂടുതൽ.
ബദുങ് നദി ബെനോവ ഉൾക്കടലിൽ പതിക്കും മുൻപ് ദെൻപസാറിനെ രണ്ടായി മുറിക്കുന്നു.
കാലാവസ്ഥ
തിരുത്തുകവരണ്ട ഈർപ്പം നിറഞ്ഞ ഉഷ്ണകാലാവസ്ഥയാണ്.
ജനവിതരണം
തിരുത്തുക2010ലെ കണക്കു പ്രകാരം 788,445 ആണു ജനസംഖ്യ. 2012ൽ 834,881 ആയി ഇതു മാറി. 68.4% ഹിന്ദുക്കൾ ഇവിടെയുണ്ട്. ഇസ്ലാം ആണ് വലിയ ന്യൂനപക്ഷം. ക്രിസ്തുമതക്കാരും ബുദ്ധമതക്കാരും കൺഫ്യൂഷ്യൻ മതക്കാരുമാണ് മറ്റുള്ളവർ.
ഭരണം
തിരുത്തുകനഗരം 4 ജില്ലകളായും ജില്ലകളെ 43 ഉപജില്ലകളായും 209 ഗ്രാമങ്ങളായും തിരിച്ചിരിക്കുന്നു.
വിദ്യാഭ്യാസം
തിരുത്തുകദെൻപസാറിൽ പ്രമുഖമായ അനേകം സർവ്വകലാശാലകളുണ്ട്. അവയിൽ ചിലവ:
- ഉദയന സർവ്വകലാശാല
- വർമ്മദേവ സർവ്വകലാശാല
- മഹാസരസ്വതി സർവ്വകലാശാല
സംസ്കാരം
തിരുത്തുകഹിന്ദു ആചാരങ്ങൾ ഇന്നും വലിയ സ്വാധീനം ചെലുത്തുന്നു. ദെൻപസാർ പുരാതനമായ പല കാഴച്ചകളുടെയും കേന്ദ്രമാണ്.
- ദെൻപസാറിലെ ഏറ്റവും പ്രധാന ക്ഷേത്രമാണ് പുര ജഗത്നാഥ
- പുര മാവൊസ്പാഹിത് മറ്റൊരു പ്രധാന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഗരുഡന്റെയും ബതര ബായു എന്ന ഭീമന്റെയും വിഗ്രഹങ്ങൾ ഉണ്ട്.
- ഹിന്ദു രീതിയിൽ പണിത ചർച്ച് ആണ് സെഇന്റ് ജോസഫ് ചർച്ച്.
മ്യൂസിയം
തിരുത്തുകബാലി മ്യൂസിയം ബാലിയുടെ കലയും സംസ്കാരവും കാണിച്ചുതരുന്നു.
ഇതും കാണൂ
തിരുത്തുക- Bali Museum
- Denpasar International Airport
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ദെൻപസാർ യാത്രാ സഹായി