ദെങ്ഫെങ്
ഹെനാൻ പ്രവിശ്യയിലെ ഝെങ്ഝൗവിലുള്ള ഒരു പട്ടണമാണ് ദെങ്ഫെങ്(ചൈനീസ്:登封; ഇംഗ്ലീഷ്:Dengfeng). പണ്ട്കാലത്ത് യാങ്ചെങ് എന്നപേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. 1220ച.കി.മീ വിസ്തീർണ്ണമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 630,000ആണ്[1]
ദെങ്ഫെങ് Dengfeng 登封 | |
---|---|
登封市 | |
The Daoist Zhongyue Temple | |
Country | ചൈന |
Province | ഹെനാൻ |
Prefecture | ഝെങ്ഝൗ |
• ആകെ | 1,220 ച.കി.മീ.(470 ച മൈ) |
• ആകെ | 6,30,000 |
• ജനസാന്ദ്രത | 520/ച.കി.മീ.(1,300/ച മൈ) |
സമയമേഖല | UTC+8 (China Standard) |
വെബ്സൈറ്റ് | http://www.dengfeng.gov.cn/ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
മാനദണ്ഡം | iii, vi |
അവലംബം | 1305 |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സോങ്പർവ്വതത്തിന്റെ അടിവാരത്താണ് ദെങ്ഫെങ് സ്ഥിതിചെയ്യുന്നത്. ചൈനയിലെ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് സോങ്ഷാൻ. ചൈനയിലെ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ് ദെങ്ഫെങ്. നിരവധി ബുദ്ധ, താവോ, കൺഫ്യൂഷ്യസ് ക്ഷേത്രങ്ങൽ ഇവിടെയുണ്ട്.
സ്ഥലങ്ങൾ
തിരുത്തുക2010-ൽ ദെങ്ഫെങിലെ ചില കേന്ദ്രങ്ങളെ യുനെസ്കോ "ഭൂമിക്കും സ്വർഗ്ഗത്തിനും മദ്ധ്യത്തിലുള്ള" ദെങ്ഫെങിലെ ചരിത്രസ്മാരകങ്ങൾ എന്നപേരിൽ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[2] ചില കവാടങ്ങളും, ക്ഷേത്രങ്ങളും, മറ്റു പ്രത്യേകനിർമ്മിതികളും ഇതിൽ പെടുന്നു. ബുദ്ധമതസ്തരുടെഷാവോലിൻ മഠവും, ഗാവോഷെങ് വാനനിരീക്ഷണ നിലയവും ഇതിന്റെ ഭാഗമാണ്. [3]
- ഗാവോഷെങ് വാനനിരീക്ഷണ നിലയം
- ഹുയിഷാൻ ക്ഷേത്രം(Huishan Temple)
- ഛിമു ഛ്യൂ കവാടങ്ങൾ(Qimu Que Gates)
- ഷാവോലിൻ മഠവും അവിടത്തെ പഗോഡാ വനവും
- ഷാവോഷി കവാടങ്ങൾ(Shaoshi Que Gates)
- സോങ്യാങ് അക്കാദമി
- സോങ്യൂയ് പഗോഡ
- തായ്ഷി ഛ്യൂ കവാടം(Taishi Que Gates)
- ക്ഷോങ്യൂ ക്ഷേത്രം(Zhongyue Temple)
അവലംബം
തിരുത്തുക- ↑ (in Chinese)Introduction to Dengfeng Archived 2007-10-22 at the Wayback Machine., Official website of Dengfeng Government, visited on April 12, 2008.
- ↑ Historic Monuments of Dengfeng in "The Centre of Heaven and Earth." UNESCO World Heritage Centre
- ↑ Historic Monuments of Dengfeng in "The Centre of Heaven and Earth." UNESCO World Heritage Centre