ദുർബല അണുകേന്ദ്രബലം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തത്ഭലമായ് അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.