ദുപ്പട്ട
സ്ത്രീകൾ ഉപയോഗിക്കുന്ന നീണ്ട വസ്ത്രമാണ് ദുപ്പട്ട. ഇത് തല മറയ്ക്കാനും, ചൂടിൽ നിന്നും തണുപ്പിൽ നിന്നും മുഖം സംരക്ഷിക്കാനും ഉപയോഗിക്കുന്നു. സല്വാർ, ലഹങ്ക, കുർത്ത, ഗാഗ്ര എന്നിവയോടുകൂടിയും ദുപ്പട്ട ഉപയോഗിക്കുന്നു. ഇന്ത്യയിലും മറ്റ് തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ദുപ്പട്ട ഉപയോഗിക്കുന്നത് കുലീനതയുടെ ലക്ഷണമായി കണക്കാക്കുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യയിലെ നോർത്ത് ഭാഗങ്ങളിലെ ഹിന്ദു സ്ത്രീകൾ ഇവ ധരിച്ചു വരുന്നു.