ജമ്മു-കശ്മീർ  ഹൈക്കോടതിയിലെ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമാണ് ദീപിക സിങ്ങ് രജാവത്. 2018 ഏപ്രിലിൽ കത്വ ബലാത്സംഗക്കേസ് ഏറ്റെടുത്തതോടെയാണ് അവർ പ്രശസ്തയാകുന്നത്. ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടു വയസ്സുള്ള ആസിഫ ബാനു എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കൈവശമുള്ള അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത് സംഭവമാണ് കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്).

Deepika Singh Rajawat
Deepika Rajawat in 2016
ജനനം
ദേശീയതIndian
കലാലയംNational Law University, Jodhpur
തൊഴിൽ
സജീവ കാലം1988–present

ആസിഫയ്ക്ക് നീതി നേടിക്കൊടുക്കുന്നതിനു വേണ്ടി നിയമപോരാട്ടം നടത്തുന്നതിന് ദീപിക ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടുന്നുണ്ട്.[1][2].

തന്റെ പ്രതിഛായ തകർക്കുന്ന തരത്തിൽ തെറ്റായ വാർത്ത പ്രക്ഷേപണം ചെയ്തതിന് അവർ സീ ന്യൂസിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിൽ 17.4.2018ന് സീ ഹിന്ദി ന്യൂസ് പ്രക്ഷേപണം ചെയ്തപരിപാടിയിൽ ദേശദ്രോഹ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന വിധം ദീപിക സിങ്ങ് രജാവത്ത് ജവഹർലാൽ നെഹ്രു സർവകലാശാലയിൽ തങ്ങിയിട്ടുണ്ടെന്ന സൂചനയുണ്ടായിരുന്നതിനെ അവർ ശക്തിയുക്തം എതിർത്തിട്ടുണ്ട്[3].

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദീപിക_സിങ്ങ്_രജാവത്&oldid=3108503" എന്ന താളിൽനിന്ന് ശേഖരിച്ചത്