ദി സാക്രിഫൈസ് ഓഫ് ഇഫിജീനിയ

പോൾ ഡെൽവോക്‌സ് 1968-ൽ വരച്ച ഒരു ചിത്രം

പോൾ ഡെൽവോ 1968-ൽ വരച്ച ഒരു ചിത്രമാണ് ദി സാക്രിഫൈസ് ഓഫ് ഇഫിജീനിയ (ഫ്രഞ്ച്: ലെ സാക്രിഫൈസ് ഡി'ഇഫിജിനി). ഗ്രീക്ക് പുരാണത്തിലെ ഇഫിജീനിയയുടെ ബലിയാണ് പ്രമേയം. കടൽത്തീരത്ത് മരപ്പലകകൾ പാകിയ പാതയിൽ (ബോർഡ്വാക്) അഞ്ച് ആളുകൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുൻവശത്ത് മൂന്ന് സ്ത്രീകളുണ്ട്, അവരിൽ രണ്ട് പേർ ഒരു വേള ഒരേ വ്യക്തിയായിരിക്കാം, അതായത് സ്വന്തം പ്രതിഛായ നോക്കിനിൽക്കുന്ന ഒരുവളാകാം. പുറകിലായി നരബലിയുടടേതെന്നു തോന്നിക്കുന്ന ഒരു ദൃശ്യം കാണപ്പെടുന്നു. വിവസ്ത്രയായ സ്ത്രീയുടെ ശരീരവും അതു നോക്കി നിൽക്കുന്ന പുരുഷനും.

The Sacrifice of Iphigenia
കലാകാരൻPaul Delvaux
വർഷം1968
MediumOil on canvas
അളവുകൾ188 cm × 142.2 cm (74 ഇഞ്ച് × 56.0 ഇഞ്ച്)
സ്ഥാനംPrivate collection

ക്ലാസിക്കൽ മിത്തോളജിയെക്കുറിച്ച് പതിവായി പരാമർശങ്ങൾ നടത്തിയ കാലഘട്ടത്തിലാണ് ഡെൽവോ ക്യാൻവാസിൽ ദി സാക്രിഫൈസ് ഓഫ് ഇഫിജീനിയ നിർമ്മിച്ചത്. അർഥശങ്കക്കിടം നൽകുന്ന ചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ ചിത്രത്തിന് ലൈംഗിക സൂചനകൾ ഉള്ളതായും വ്യാഖ്യാനിക്കപ്പെട്ടു. 1968-ലെ 34-ാമത് വെനീസ് ബിനാലെയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.

വിഷയവും രചനയും

തിരുത്തുക

ഇതിൽ ഗ്രീക്ക് പുരാണത്തിലെ ഒരു ഉപകഥയാണ് ഇഫിജീനിയയുടെ ബലി. ട്രോജൻ യുദ്ധത്തിന് തയ്യാറെടുത്തു നിൽക്കുന്ന ഗ്രീക്ക് കപ്പൽ പടക്ക് യാത്ര തുടങ്ങാനാവുന്നില്ല, കാരണം കാറ്റു വീശുന്നത് അത്യന്തം പ്രതികൂലമായിട്ടാണ്. ആർട്ടെമിസ് ദേവിയെ പ്രീതിപ്പെടുത്താനും യാത്രക്ക് അനുകൂലമായി കാറ്റ് ലഭിക്കാനും സ്വന്തം മകൾ ഇഫിജീനിയയെ ബലി നൽകേണ്ടതുണ്ടെന്ന് പടത്തലവൻ ആഗമെമ്നണ് ആദേശം ലഭിക്കുന്നു. പുരാണത്തിലെ ഈ കഥക്ക് വ്യത്യസ്ത പതിപ്പുകളുണ്ട്. : ചില പതിപ്പുകളിൽ അഗമെംനോൻ തന്റെ മകളെ ബലി നൽകുന്നു. മറ്റ് പതിപ്പുകളിൽ ആർട്ടെമിസ് തക്ക സമയത്ത് ഇഫിജെനിയയെ രക്ഷിച്ച് പകരം ഒരു മാനിനെ പ്രതിഷ്ടിക്കുന്നു.[1]

പോൾ ഡെൽവോയുടെ ചിത്രത്തിൽ നാല് സ്ത്രീകളെയും ഒരു പുരുഷനെയും കാണാം. മുൻവശത്തെ മൂന്ന് സ്ത്രീകൾ ഒരു മേൽക്കൂരക്കു കീഴെയാണ് നിൽക്കുന്നത്. ചിത്രത്തിൽ ഏറ്റവും വലുത് വലിയ കണ്ണുകളുള്ള വെളുത്ത വസ്ത്രം ധരിച്ച ഒരു സുന്ദരിയായ സ്ത്രീയാണ്. കൈകൾ മടിയിൽ കൂപ്പി നിഷ്ക്രിയയായി അവൾ ഇരിക്കുന്നു. ഇടതുവശത്ത്, ഒരു വലിയ കണ്ണാടിക്കപ്പുറത്ത് ഒരു ചെറിയ ചുവന്ന പരവതാനിയിൽ ഒരു സുന്ദരി നിൽക്കുന്നു . അവൾ ധരിച്ചിരിക്കുന്നത് ഇളം നീല നിറത്തിലുള്ള ഷെമീസാണ്. കൈകൾ ശരീരത്തോട് ചേർത്തു പിടിച്ച് കൈത്തലങ്ങൾ അല്പമൊന്ന് ഉയർത്തി നിൽക്കുന്ന ആ സ്ത്രീ , മധ്യഭാഗത്തുള്ള സ്ത്രീയെ നിരീക്ഷിക്കുന്നതായി തോന്നുന്നു. ചിത്രത്തിൽ വലതുവശത്ത് നീല സായാഹ്ന വസ്ത്രം ധരിച്ച് ഇരുണ്ട മുടിയുള്ള ഒരു സ്ത്രീയുണ്ട്. അവൾ ഇഫിജീനിയയുടെ അമ്മ ക്ലൈറ്റെംനെസ്ട്ര ആയിരിക്കാം.[1] പശ്ചാത്തലത്തിൽ ഡിന്നർ സ്യൂട്ട് ധരിച്ച ഒരു പുരുഷൻ, കിടക്കുന്ന ഒരു സ്ത്രീയെ നോക്കിക്കാണുന്നു. പർപ്പിൾ തുണിയിൽ പൊതിഞ്ഞ് കാണപ്പെട്ട അവരുടെ മാറിടം ഭാഗികമായി നഗ്നമാണ്. ബോർഡ്വാക്കിന് പിന്നിൽ നദിയും എതിർ കരയിൽ ഒരു ചരക്ക് തീവണ്ടിയും രാത്രിയിലെ നഗരദൃശ്യവും കാണാം.[2]

1968 മാർച്ചിൽ ഡെൽവോക്‌സ് ഈ പെയിന്റിംഗ് നിർമ്മിച്ചു. അതിൽ "P. Delvaux 3-68" എന്ന് ഒപ്പിട്ടു.[1] ക്യാൻവാസിൽ ചായം പൂശിയ ഇതിന് 188 cm × 142.2 cm (74.0 in × 56.0 in) വലിപ്പം ഉണ്ട്.[1]

  1. 1.0 1.1 1.2 1.3 Jordan, Conor (2010). "Paul Delvaux (1897-1994): Le sacrifice d'Iphigénie". Christie's. Retrieved 17 May 2022.
  2. Petrowski, Andrejs; Klein, Bert (2008). "Iphigeneia". In Moog-Grünewald, Maria (ed.). Mythenrezeption. Die antike Mythologie in Literatur, Musik und Kunst von den Anfängen bis zur Gegenwart [Myth reception. Ancient mythology in literature, music and art from the beginnings to the present]. Der neue Pauly (in ജർമ്മൻ). Vol. supplement 5. Stuttgart and Weimar: Verlag J.B. Metzler. pp. 377–378. ISBN 978-3-476-02032-1.