ഇന്ത്യൻ നോവലിസ്റ്റായ അരവിന്ദ് അഡിഗയുടെ ആദ്യ നോവലാണ് ദി വൈറ്റ് ടൈഗർ. 2008-ലെ ബുക്കർ സമ്മാനത്തിന് അർഹമായ കൃതിയാണിത്. ഈ നോവലിൽ ബൽരാം ഹൽവായി എന്ന മുഖ്യകഥാപാത്രത്തിലൂടെ ആധുനിക ഇൻഡ്യൻ ജീവിതത്തെ പരിഹാസരൂപേണ കഥാകൃത്ത് നോക്കിക്കാണുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായി ഒരു ദരിദ്ര ഗ്രാമത്തിൽ ജനിച്ച ബൽറാം ഹൽവായിക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തന്റെ ഗ്രാമത്തിൽ നിന്നും രക്ഷപെടുക. അവസാനം അയാൾ എത്തിച്ചേർന്നത് ഡൽഹിയിൽ ആയിരുന്നു. നിലച്ചു പോയ തന്റെ ജീവിത വിദ്യാഭ്യാസം അവിടെ നിന്ന് പുനരാരംഭിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ നിന്നും നഗരത്തിന്റെ വെളിച്ചത്തിലേക്കും കപട്യതിലെക്കുമുള്ള ബലരാമിന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു. ജീവിത വിജയത്തിനായി അല്പസ്വല്പം രക്തം ചിന്തെണ്ടാതയും വരുന്നു. അങ്ങനയുള്ള നായകന്റെ അവിശ്വസനീയമായ യാത്രയാണ്‌ വെള്ളക്കടുവ [1]

ദി വൈറ്റ് ടൈഗർ
കർത്താവ്അരവിന്ദ് അഡിഗ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഅറ്റ്ലാന്റിക്
പ്രസിദ്ധീകരിച്ച തിയതി
ഏപ്രിൽ 22, 2008
മാധ്യമംഅച്ചടിച്ചത്
ഏടുകൾ288
ISBNISBN 1-4165-6259-1
  1. "Aravind Adiga's The White Tiger wins Booker". IBNLive. Archived from the original on 2008-10-15. Retrieved ഒക്ടോബർ 15, 2008.
"https://ml.wikipedia.org/w/index.php?title=ദി_വൈറ്റ്_ടൈഗർ&oldid=4107535" എന്ന താളിൽനിന്ന് ശേഖരിച്ചത്