ദി വിൻ‌ഹാം സിസ്റ്റേഴ്സ്: ലേഡി എൽക്കോ, മിസ്സിസ് അഡെയ്ൻ ആന്റ് മിസ്സിസ് ടെന്നന്റ്

ജോൺ സിംഗർ സാർജന്റ് വരച്ച ചിത്രം

1899-ൽ ജോൺ സിംഗർ സാർജന്റ് വരച്ച ഒരു ചിത്രമാണ് ദി വിൻ‌ഹാം സിസ്റ്റേഴ്സ്: ലേഡി എൽക്കോ, മിസ്സിസ് അഡെയ്ൻ ആന്റ് മിസ്സിസ് ടെന്നന്റ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരണത്തിന്റെ ഭാഗമാണ്.[1]ഈ ചിത്രത്തെ വിമർശകർ പ്രശംസിക്കുകയും വെയിൽസ് രാജകുമാരൻ (പിന്നീട് എഡ്വേർഡ് ഏഴാമൻ രാജാവ്) “The Three Graces” എന്ന് വിളിക്കുകയും ചെയ്തു.[2]

The Wyndham Sisters: Lady Elcho, Mrs. Adeane, and Mrs. Tennant
വർഷം1899 (1899)
സ്ഥാനംMetropolitan Museum of Art, New York City, New York, United States

ചിതരചന തിരുത്തുക

ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഒന്നാം ബാരൻ ലെക്കോൺഫീൽഡിലെ ജോർജ്ജ് വിൻഹാമിന്റെ ഇളയ മകനുമായ ബഹുമാനപ്പെട്ട പെർസി വിൻഹാമിന്റെ മൂന്ന് പെൺമക്കൾ ഈ സ്മാരക ക്യാൻവാസിൽ കാണപ്പെടുന്നു. ഇടതുവശത്ത് നിന്ന്, മാഡ്‌ലൈൻ അഡീൻ (1869-1941), പമേല ടെന്നന്റ് (1871-1928), ലേഡി എൽക്കോ (1862-1937).[2]

ബെൽഗ്രേവ് സ്ക്വയറിലെ അവരുടെ കുടുംബത്തിന്റെ വസതിയിലെ ഡ്രോയിംഗ് റൂമിൽ ഇരിക്കുന്നതായി സാർജന്റ് അവരെ വരച്ചു. ജോർജ്ജ് ഫ്രെഡറിക് വാട്ട്സ് വരച്ച അവരുടെ അമ്മയുടെ ഛായാചിത്രം അവരുടെ വംശാവലി സ്ഥാപിക്കുകയും പഴയ കലാകാരനുമായുള്ള സാർജന്റിന്റെ ബന്ധത്തെക്കുറിച്ച് കാഴ്ചക്കാരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.[2]

അവലംബം തിരുത്തുക

  1. "The Wyndham Sisters: Lady Elcho, Mrs. Adeane, and Mrs. Tennant - John Singer Sargent - 27.67 - Work of Art - Heilbrunn Timeline of Art History - The Metropolitan Museum of Art".
  2. 2.0 2.1 2.2 "John Singer Sargent | The Wyndham Sisters: Lady Elcho, Mrs. Adeane, and Mrs. Tennant | The Met". metmuseum.org. The Metropolitan Museum of Art. Retrieved 11 February 2017.